ലൈഫ് ലൈറ്റ് മിനിസ്ട്രി കരിയർ ഗൈഡൻസ് സെമിനാർ

ഡൽഹി: ലൈഫ് ലൈറ്റ് മിനിട്രീസ് നോർത്ത് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ കരിയർ ഗൈഡൻസ് സെമിനാർ നടത്തി. അധ്യാപകനും കരിയർ കൗൺസിലറുമായ ഡഗ്ളസ് ജോസഫ് ക്ലാസ്സെടുത്തു. വിദ്യാർത്ഥികൾ പരമ്പരാഗത കോഴ്സുകൾക്ക് പിന്നാലെ പോകാതെ പുതിയ കരിയർ മേഖലകളായ ആർട്ടിഫിഷൽ ഇൻറ്റലിജൻസ്, ഡാറ്റാ അനാലിസിസ്, സൈബർ സേഫ്റ്റി എന്നിവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് ഡഗ്ളസ് പറഞ്ഞു. സ്മാർട്ട് കരിയറുകൾ തെരെഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് കരിയർ വിദഗ്ധരുടെ സേവനം തേടാവുന്നതാണ്. ആഭിരുചി, തൊഴിൽ സാധ്യത, പഠന നിലവാരം, സ്ഥാപനത്തിൻ്റെ അംഗീകാരം തുടങ്ങിയ ഘടകങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിദ്യാർഥികൾക്ക് ലഭ്യമായ കരിയർ മേഖലകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പാസ്റ്റർ റോയി മാത്യൂ, ഡയറക്ടർ ലൈഫ് ലൈറ്റ് മിനിസ്ട്രിസ്, പ്രസിഡൻ്റ് റെവ. ഫിന്നി ജോർജ്, വൈസ് പ്രസിഡൻറ്, പാസ്റ്റർ ബിജു തങ്കച്ചൻ, ഷീജ എന്നിവർ നേതൃത്വം നൽകി. ജോൺസൻ രാമചന്ദ്രൻ പരിഭാഷകനായിരുന്നു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി നുറുകണക്കിന് വിദ്യാർഥികളും, മാതാപിതാക്കളും സെമിനാറിൽ പങ്കെടുത്തു.

-ADVERTISEMENT-

You might also like