രാജ്യത്തിനു അഭിമാന നിമിഷം: ജാവലിൻ ത്രോയിൽ നീരജ് ചോപ്രക്ക് സ്വർണ്ണമെഡൽ

ടോക്കിയോ: ഇന്ത്യക്ക് അഭിമാനം. അഭിനവ് ബിന്ദ്രക്ക് ശേഷം ഒളിമ്പിക്‌സിൽ സ്വർണ്ണം നേടി ജാവലിൻ താരം നീരജ് ചോപ്ര. ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടുന്ന താരമായാണ് നീരജ് മാറിയത്. മിൽഖാ സിംഗും പി.ടി. ഉഷയി്ക്കും സാധിക്കാത്തതാണ് നീരജ് നേടിയത്.
ഫൈനൽ റൗണ്ടിൽ ആദ്യ രണ്ട് ത്രോകളും മികച്ച രീതിയിൽ ഏറിഞ്ഞതാണ് നീരജിന് മെഡലുറപ്പിച്ചത്. രണ്ടാം ശ്രമത്തിൽ എറിഞ്ഞ 87.58 മീറ്റർ താണ്ടാൻ ലോകചാമ്പ്യൻ ജർമ്മനിയുടെ ജൊഹന്നാസ് വെക്ടറിനടക്കം സാധിച്ചില്ല.
ആദ്യ ശ്രമത്തിൽ 87.03 മീറ്റർ എറിഞ്ഞ നീരജ് രണ്ടാം ശ്രമത്തിൽ അവിശ്വസനീയമായി ദൂരം 87.58 ആക്കി ഉയർത്തുകയായിരുന്നു. തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച താരം ഇന്ത്യക്ക് ആത്‌ലറ്റിക്‌സിലെ ആദ്യ മെഡലാണ് നേടിയിരിക്കുന്നത്.

-ADVERTISEMENT-

You might also like