കരിയർ ഗൈഡൻസ് വെബിനാർ നാളെ

ലൈഫ് ലൈറ്റ് മിനിട്രീസ് നോർത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ഓൺലൈൻ സെമിനാർ ആഗസ്റ്റ് ഏഴാം തീയതി നടക്കും, യു.എ.ഇ ഔർ ഓൺ ഇംഗ്ലീഷ് സ്കൂൾ സീനിയർ ഫാക്കൽറ്റിയും, എഴുത്തുകാരനുമായ ഡഗ്ളസ് ജോസഫ് പ്ലസ്സ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ലഭ്യമായ വിവിധ കരിയർ മേഖലകളെക്കുറിച്ച് സംസാരിക്കും, ന്യു ജനറേഷൻ കരിയർ മേഖലകളായ ആർട്ടിഫിഷൽ ഇൻറ്റലിജൻസ്, ഡാറ്റാ അനാലിസിസ്, സൈബർ സേഫ്റ്റി തുടങ്ങിയ മേഖലകളിലെ കോഴ്സുകൾ, തൊഴിലവസങ്ങൾ എന്നിവ സെമിനാറിൻ്റെ മുഖ്യവിഷയമായിരിക്കും.
പത്താം ക്ലാസ്സ് കഴിഞ്ഞ കുട്ടികൾ സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ഗ്രൂപ്പുകൾ തെരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സെമിനാറിൽ പ്രതിപാദിക്കുന്നതാണ്.

-ADVERTISEMENT-

You might also like