ലേഖനം: പ്രതിഫലം ആത്മാക്കളോ? അതോ ധനമോ? | ബ്ലസ്സൻ രാജു, ചെങ്ങരൂർ

പ്രതിഫലം ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്.. പ്രതിഫലം വെറുക്കാത്തവരും ത്യജിക്കാത്തവരുമായി ആരുമില്ല. വേലക്കാരൻ തൻ്റെ കൂലിക്ക് യോഗ്യനല്ലോ? വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരി കൊടുക്കണം (ഗലാ6:6) ഈ വചനങ്ങൾ പ്രതിഫലത്തെ പറ്റി നമ്മെ ഉദ്ബോധിപ്പിക്കുന്നു.. ക്രിസ്തീയ വിശ്വാസത്തിൻറെ പൂർത്തീകരണത്തിന് നിദാനം തന്നെ പ്രതിഫലം മാണല്ലോ. ഓരോരുത്തനും അവനവൻ്റെ പ്രവർത്തിക്കുക തക്കവണ്ണം പകരം കൊടുക്കുവാൻ പ്രതിഫലം എൻ്റെ പക്കലുണ്ട്.(വെളി22:12) എന്നാൽ ഈ വാക്കുകളിലൂടെയും മറ്റും പ്രതിപാദിക്കുന്നത് ഒരു ക്രിസ്തു വിശ്വാസിയുടെ ലോക പ്രകാരമുള്ള പ്രതിഫലമല്ല. പ്രത്യുത അവന് നിത്യമായി ലഭിക്കുന്ന പ്രതിഫലമാണ് ക്രിസ്തീയ വിശ്വാസത്തിൻ്റെ അടിസ്ഥാനം. ഒരു ക്രിസ്ത്യാനിയുടെ ധനം എന്ത്?? ലോകത്തിലുള്ള ധനം ഈ ലോകം കൊണ്ട് അവസാനിക്കുമ്പോൾ . മരണത്തിന് അപ്പുറത്തേക്കും സ്വരൂപിക്കാൻ കഴിയുന്നതും വളരെ വിലപിടിപ്പുള്ള പ്രതിഫലമെന്ന ഓഹരി പ്രാപിക്കുവാൻ കഴിയുന്ന അനേകം നിക്ഷേപങ്ങൾക്ക് സാധ്യതയുള്ള ഒന്നാണ് നമ്മുടെ ക്രിസ്തീയ ജീവിതം. പക്ഷേ നാം പലപ്പോഴും അതിനെ കുറിച്ച് ചിന്തിക്കുകയോ അതിനുവേണ്ടി വാചാലൻമാരായി തീരുക യോ ചെയ്യാറില്ല. ക്രിസ്തീയ പ്രതിഫലമെന്ന ഓഹരിയുടെ ക്രയവിക്രയങ്ങൾ എങ്ങനെയായിരിക്കണമെന്നും അതിൻ്റെ നിലവാരം എന്തായിരിക്കണമെന്നും തിരുവചനം നമ്മെ വ്യക്തമായി പഠിപ്പിക്കുന്നു. വിശുദ്ധ പൗലോസ് എബ്രായ ലേഖനത്തിൽ വ്യക്തമാക്കുന്നു എന്താണ് ക്രിസ്തുവിൻ്റെ ധനം എന്നുള്ളത്.(എബ്രാ11:26) ക്രിസ്തുവിൻ്റെ നിന്ദയാണ് ഇവിടെ പ്രതിപാദിക്കപെട്ടിട്ടുള്ള ഏറ്റവും വലിയ ധനം. നാമാരും ഇഷ്ടപ്പെടാത്തതും ഇതു തന്നെയാണ് .

യേശുകർത്താവ് ഇത് ആവർത്തിച്ചു നമ്മെ പഠിപ്പിക്കുന്നു തൻ്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കാത്തവർ ആർക്കും എൻ്റെ ശിഷ്യൻ ആയിരിക്കുവാൻ കഴിയുന്നതല്ല. അതുകൊണ്ട് ഇവിടെ ക്രിസ്തുവിൻ്റെ നിന്ദ വിതയ്ക്കുന്നവർ അവർ തേജസ്സിൻ്റെ മഹിമാധനം പ്രാപിക്കുവാൻ ഇടയായി തീരും. റോമാ ലേഖനം ഇത് വീണ്ടും അക്കമിട്ടു ഉറപ്പിക്കുകയാണ്. ക്രിസ്തുവിൻറെ സ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ ,പട്ടിണിയോ ആപത്തോ,… ലോകത്തിലെ യാതൊരുവിധ കഷ്ടതകളും നമ്മെ ക്രിസ്തുവിൻറെ ധനത്തിൽനിന്ന് വ്യതിചലിപ്പിക്കുവാൻ കഴിയുന്നതല്ല . പലപ്പോഴും നമ്മുടെ ജീവിതത്തിൽ കഷ്ടതകളും പ്രയാസങ്ങളും വരുമ്പോൾ നാം പലതിലും പിന്നോക്കം നിൽക്കുകയാണ് പതിവ്. എന്നാൽ ക്രിസ്തുവിനെ സ്നേഹിക്കുന്നവന് ഉള്ള ഓഹരി അത് അമൂല്യമാണ് . മോശ എന്ന ഏറ്റവും വലിയ പ്രവാചകൻ (അവ:34:12) യിസ്രായേൽ ചരിത്രത്തിൽ പിന്നീടൊരിക്കലും ഇത്ര ശ്രേഷ്ഠനായ മറ്റൊരു പ്രവാചകൻ ഉണ്ടായിരുന്നില്ല . തൻ്റെ നിലപാട് നമുക്കൊരു ഉത്തമ മാതൃകയാണ്. മിസ്രയീമിലെ നിക്ഷേപങ്ങളെ ക്കാൾ ക്രിസ്തുവിൻറെ നിന്ദ വലിയ ധനം എന്നെണ്ണി. പ്രതിഫലം നോക്കിയത് കൊണ്ട് ഫറവോൻ്റെ പുത്രിയുടെ മകൻ എന്ന് വിളിക്കപ്പെടുന്നത് നിരസിക്കുകയും ചെയ്തു. ഇവിടെ മോശ തിരഞ്ഞെടുത്ത പ്രതിഫലം ഏതാണ്. ഈ കാലഘട്ടത്തിലെ വിശ്വാസ സമൂഹം ഇതിനെ പറ്റി ഒന്ന് വിലയിരുത്തേണ്ടത് ആവശ്യമാണ്. ഇവിടെ അവൻ്റെ മുൻപിൽ രണ്ടുതരത്തിലുള്ള പ്രതിഫലമാണ് ഉണ്ടായിരുന്നത്. ഒന്ന് മിസ്രയീമിലെ നിക്ഷേപമെന്ന പ്രതിഫലവും രണ്ട് ക്രിസ്തുവിൻ്റെ നിന്ദ എന്ന പ്രതിഫലവും. യാതൊരു എതിർവാദം ഇല്ലാതെ ഈ കാലഘട്ടത്തിലെ സഭാ സമൂഹം തിരഞ്ഞെടുത്തിരിക്കുന്ന പ്രതിഫലം ഏതാണെന്ന് നമുക്ക് ഇവിടെ നിന്നും വളരെ വ്യക്തമാണ്. യേശുവിനോട് കൂടെ അൽപസമയം ഉണർന്നു പ്രാർത്ഥിക്കാൻ കഴിയാതിരുന്ന ശിഷ്യഗണങ്ങളും ആഗ്രഹിച്ചിരുന്നത് മിസ്രയീമിലെ പ്രതിഫലമായിരുന്നു. അതുകൊണ്ടല്ലേ കർത്താവ് അവരോട് പറയുന്നത് ഉറങ്ങി ആശ്വസിച്ചു കൊള്ളുവിൻ. ആത്മീയ ജീവിതത്തിന് ബദലായി നിൽക്കുന്ന ഈ ലോകത്തിലെ സകല സുഖങ്ങളും ലോകത്തിൻ്റെ പ്രതിഫലങ്ങളാണ് എന്ന് നാം മറക്കരുത്. മോശയ്ക്ക് ലഭിച്ചിരുന്നത് കൊട്ടാര സദൃശ്യമായ നാം പ്രതിഫലങ്ങളായിരുന്നു. എന്നാൽ മുൾപടർപ്പിൽ തനിക്ക് വെളിപ്പെട്ട തേജസിൻ്റ വ്യാപ്തി തന്നെ ലൗകികമായ പ്രതിഫലത്തിൽ നിന്നകറ്റി. ഈ ലോകത്തിലെ പ്രതിഫലങ്ങളുടെ മുൻപിൽ നമുക്ക് മോശയെ പോലെ നിൽക്കാം.. മറ്റൊരിടത്ത് പൗലോസിന്റെ നിലപാട് നമുക്ക് ശ്രദ്ധേയമാണ്. (പ്രവ16:18-25)ലക്ഷണക്കാരി സ്ത്രീ വിടുവിക്കപെട്ടപ്പോൾ അവർക്ക് ലഭിച്ച പ്രതിഫലം കോൽ കൊണ്ടുള്ള അടിയും കാരാഗൃഹവാസവും ആയിരുന്നു. എന്നാൽ ഇന്നത്തെ നമ്മുടെ അവസ്ഥയും പ്രതിഫലവും ഇതിന് വിപരീതം അല്ലേ. എന്നാൽ അവർ തങ്ങൾക്ക് ലഭിച്ച നിന്ദയെ അഗണ്യമിക്കാതെ പാടി ആരാധിച്ചപ്പോൾ . അവരുടെ ബന്ധനം ഒഴിയുകയും അതിലുപരി കാരാഗ്രഹ പ്രമാണി ആത്മാവിൽ സ്വതന്ത്രൻ ആവുകയും ചെയ്തു. ഫലമോ ലോകത്തിലെ നിന്ദ എന്ന പ്രതിഫലം പൗലോസും കൂട്ടരും ഏറ്റെടുത്തപ്പോൾ. കാരാഗൃഹ പ്രമാണി അവരെ വീട്ടിൽ കൈക്കൊള്ളുവാൻ ഇടയായി തീർന്നു. നമ്മുടെ പ്രതിഫലവും ഇത്തരത്തിൽ ആകട്ടെ. ആത്മാക്കൾ എന്ന പ്രതിഫലത്തിനായി ജാഗരൂക രാകാം. പ്രതിഫലവും ധനവും ദൈവം നൽകട്ടെ.

ബ്ലസ്സൻ രാജു,ചെങ്ങരൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.