മിഷനറി ജാനറ്റ് സജി മാത്യു ഫൗണ്ടേഷൻ ഉത്ഘാടനം ഇന്ന്

ഗുജറാത്ത്: ഉത്തരേന്ത്യൻ മിഷനറി ആയിരുന്ന ജാനറ്റ് സജി മാത്യുവിന്റെ പേരിൽ ആരംഭിക്കുന്ന മിഷനറി ജാനറ്റ് സജി മാത്യു ഫൗണ്ടേഷൻ ഉത്ഘാടനം തന്റെ ജന്മദിനമായ ജൂലൈ 17 ഇന്ന് നടക്കും. കഴിഞ്ഞ ഏപ്രിൽ 27ന് ആയിരുന്നു കോവിഡ് ബാധിച്ച് താൻ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടത്. മിഷനറി ജാനറ്റ് സജി മാത്യുവിന്റെ ദർശനമായിരുന്നു വടക്കേ ഇന്ത്യയിലെ സ്ത്രീകളുടെ സാമൂഹ്യവും ആത്മീകവുമായ പുരോഗതി. ആ ദർശനം ലക്ഷ്യമാക്കി ‘സ്ത്രീകൾക്ക് വേണ്ടി സ്ത്രീകളാൽ’ എന്ന ആപ്തവാക്യതത്തോടെ ആരംഭിക്കുന്ന ഈ ഫൗണ്ടേഷൻ കോവിഡ്മൂലം മരണമടഞ്ഞ 100 ദൈവദാസന്മാരുടെ ഭാര്യമാർക്കായി പ്രതിമാസം 3000 രൂപ വീതമുള്ള വിധവാ സഹായ പദ്ധതിയുടെ ആദ്യത്തെ വിതരണവും, ഫൗണ്ടേഷന്റെ ആദ്യ സൗജന്യ ആംബുലൻസ് സർവ്വീസ് ഉത്ഘാടനവും, ‘മിഷനറി ജാനറ്റ് മരണമില്ലാത്ത ഓർമ്മകളുമായി’ എന്ന ഗ്രന്ഥതത്തിന്റെ പ്രകാശനവും ഇന്ന് നടക്കും. പ്രമുഖ ഓണ്ലൈൻ ചാനലുകൾ വഴി പ്രോഗ്രാം ലൈവായി കാണാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.