കവിത: ഓർമ്മയിൽ തെളിയുന്ന ചില കൺവെൻഷൻ കഴ്ചകൾ | ബോവസ് പനമട

കൺവെൻഷനൊന്നു കൂടുവാനവിടേയ്ക്കു ഞാൻ
കാറിലങ്ങു ചെന്നിറങ്ങീടവേ കാതിലായി
കഠോരാരവങ്ങളൂയരുന്നു ചുറ്റിലും
കാസറ്റു, സീഡി, പത്രമാസികകളായി കരങ്ങളിലൊരുവിധം താങ്ങി നടന്നുള്ളിലേക്കായി.
കാതിനിമ്പമായ തൊന്നുമില്ലിവിടെയൊന്നും
കഥനമകറ്റുന്ന കർത്തൃ ശബ്ദവുമില്ലിവിടെങ്ങുമേ …
കാലങ്ങൾക്കു മുന്നേ പരിചിതനാമൊരു
ദാസാനതാ-
കല്യാണമാവിനോരം ചേർന്നുനിൽപ്പൂ
കാര്യങ്ങളാരായവേ ഞാനുടൻ ചോദിച്ചു.
കർത്താവിൻദാസ- നെന്നുതൊട്ടുണ്ടിവിടെ
കാൽ നാട്ടുകർമ്മം മുതലിവിടുണ്ട്
ഞാൻ..
കർത്തൃമേശാകർമ്മം കഴിഞ്ഞാ-
ലുടൻ പോകണം.
കർത്താവിൻദാസനറിച്ചതും – മൂന്നിലൂടെ
കർമ്മത്തിൻഘേഷയാത്ര നീണ്ടു.
നീണ്ടുപോകുന്നു…
കാലം വരുത്തിയ മാറ്റങ്ങൾ കണ്ടു ഞാൻ
കാലുകൾ നീട്ടി നടന്നു പുറത്തേക്ക്.

ബോവസ് പനമട.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.