ചെറു ചിന്ത: നാം ആരാണെന്ന് സ്വയം തിരിച്ചറിയുക | ജീവൻ സെബാസ്റ്റ്യൻ

അതാത് കാലഘട്ടങ്ങളിലും, അതാത് തലമുറകളിലും ദൈവീക അധികാരങ്ങളെ ഉപയോഗിക്കുന്നതിനും,
ദൈവീക പദവികളെ അലങ്കരിക്കുന്നതിനും,
ദൈവീക ന്യായപ്രമാണങ്ങളേ കാത്തുസൂക്ഷിക്കുന്നതിനും,
ദൈവീക വാസം ദൈവത്തിന് സാധ്യം ആക്കുന്നതിനുമായി.
ദൈവം തിരഞ്ഞെടുത്തിട്ടുള്ള ദൈവ മനുഷ്യരുടെ പിന്തുടർച്ചക്കാരാണ് നമ്മൾ എന്നത് നാം മറന്നുപോകരുത്.

Download Our Android App | iOS App

പ്രാണൻ പോകുമെന്നത് തിരിച്ചറിഞ്ഞിട്ടും ദൈവിക വ്യവസ്ഥകളിൽ നിന്നും അണുവിട വ്യതിചലിക്കാതെ ദൈവിക ന്യായപ്രമാണത്തിന്റെ വ്യവസ്ഥകളിൽ അടിയുറച്ചു നിന്ന പൗലോസിന്റെയും, പത്രോസിന്റെയും, യാക്കോബിന്റെയും, യോഹന്നാൻ സ്നാപകൻന്റെയും, സ്തേഫാനോസിന്റെയും പിന്തുടർച്ചക്കാരാണ് നമ്മൾ.
ഒന്നാം നൂറ്റാണ്ടിൽ അവർ ഉപയോഗിച്ച ദൈവീക അധികാരങ്ങളും,
സ്ഥാനങ്ങളും ഒരോ കാലഘട്ടങ്ങളിലും ദൈവം തിരഞ്ഞെടുത്തിട്ടുള്ള അഭിഷിക്തൻ മാരിലൂടെ കൈമാറി കൈമാറി ഇന്ന് അത് എത്തിചേർന്നിരിക്കുന്നത് നമ്മുടെ കൈകളിൽ ആണെന്ന് നാം മറന്നുപോകരുത്.
അതുകൊണ്ടുതന്നെ
നമുക്ക് തോന്നുന്നത് പോലെ ജീവിച്ചും, പ്രവർത്തിച്ചും ഈ ഭൂമിയിലെ ജീവിതം അവസാനിപ്പിക്കാം എന്നു നാം ഒരിക്കലും ചിന്തിക്കരുത്.
ഒരു കാലഘട്ടത്തിൽ ശക്തരായ ദൈവ മനുഷ്യർ ഉപയോഗിച്ച ദൈവീക അധികാരങ്ങളെയും,
ദൈവിക സ്ഥാനമാനങ്ങളെയും ഈ കാലഘട്ടത്തിൽ ഉപയോഗിച്ച് പ്രവർത്തിക്കുവാൻ വിശ്വസ്തർ എന്നെണ്ണി ഈ കാലഘട്ടത്തിന്റെ ദൈവിക വക്താക്കളായ നമ്മെ ദൈവം അവയെ ഏല്പിച്ചെങ്കിൽ.
തീർച്ചയായും ദൈവം ആഗ്രഹിക്കുന്നതുപോലെ അവയെ ഉപയോഗിച്ച് പ്രവർത്തിക്കുകയും.
നമ്മുടെ കാലഘട്ടത്തിനുശേഷം നമ്മുടെ തലമുറകൾ ആകുന്ന അടുത്ത കാലഘട്ടത്തിന്റെ ദൈവിക അഭിഷിക്തൻ മാരിലേക്ക് അതിനെ കൈമാറ്റം ചെയ്യുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്ന് നമ്മൾ മറന്നു പോകരുത്.
മോശ യോശുവയ്ക്കു കൈ മാറിയതുപോലെ.
ഏലിയാവ് എലിശയ്ക്ക് കൈമാറിയതുപോലെ.
അതിനുശേഷമേ ഈ ഭൂമി വിട്ടുപോകുവാൻ നമുക്ക് അധികാരമുള്ളൂ.
കാലാകാലങ്ങളായിട്ടുള്ള ഈ ദൈവിക വ്യവസ്ഥ നാം ആരും മറക്കരുത്.

post watermark60x60

ഒരു കാലഘട്ടത്തിൽ ചെങ്കടൽ പിളർക്കുവാൻ മോശ ഉപയോഗിച്ച് അതേ ദൈവിക അധികാരം.
ഈ കാലഘട്ടത്തിൽ ദൈവം ഏൽപ്പിച്ചിരിക്കുന്നത് നമ്മുടെ കൈകളിലാണ്.
ഒരു കാലഘട്ടത്തിൽ സൂര്യനെയും ചന്ദ്രനെയും പിടിച്ചു നിർത്തുവാൻ യോശുവ ഉപയോഗിച്ച ദൈവിക അധികാരം തലമുറകൾ തലമുറകൾ കൈമാറി ഇന്ന് എത്തിച്ചേർന്നിരിക്കുന്നത് നമ്മുടെ കൈകളിലാണ്.
യോർദാനെ പിളർത്തുന്നതിന് ഏലിയാവിലും, എലിശയിലും വ്യാപരിച്ച ദൈവ ശക്തി തലമുറകളിലൂടെ കടന്ന്.
ഇന്ന് വ്യാപരിച്ചു കൊണ്ടിരിക്കുന്നത് നമ്മിൽ ആണെന്നുള്ള വാസ്തവം നാം ആരും മറക്കരുത്.

ഒരിക്കൽ പലസ്തീന്റെ തെരുവീഥിയിൽ നെടുകയും കുറുകയും സഞ്ചരിച്ചുകൊണ്ട് ഭൂതങ്ങളെ പുറത്താക്കുകയും രോഗികളെ സൗഖ്യമാക്കുകയും മരിച്ചവരെ ഉയർപ്പിക്കുകയും ചെയ്ത ദൈവപുത്രനായ യേശുക്രിസ്തു.
തന്റെ മരണത്തിനും, പുനരുദ്ധാരണത്തിനും ശേഷം ഒന്നാം നൂറ്റാണ്ടിൽ അപ്പോസ്തലന്മാരിലൂടെ ജീവിച്ച്‌ അതേ പ്രവർത്തികൾ തുടർന്നും ചെയ്തു എങ്കിൽ.
ഈ നൂറ്റാണ്ടിൽ അവൻ ജീവിക്കുന്നതും പ്രവർത്തിക്കുന്നതും നമ്മലൂടെ ആണെന്നുള്ള യാഥാർത്ഥ്യം മറക്കരുത്.
അതുകൊണ്ട് പ്രിയരേ അലസരായി ജീവിക്കുവാൻ നമുക്ക് അധികാരമില്ല.
ഉത്തരവാദിത്വം ഉപേക്ഷിച്ച് മുൻപോട്ടു പോകുവാൻ നമുക്ക് അനുവാദം ഇല്ല.
ഈ കാലഘട്ടത്തിലെ ദൈവ രാജ്യത്തിന്റെ കാവലാളുകൾ നമ്മൾ ആയതുകൊണ്ട്.
ഈ കാലഘട്ടത്തിലെ ദൈവിക വ്യവസ്ഥകളുടെ സംരക്ഷകർ നമ്മൾ ആയതുകൊണ്ട്.
ആ തിരിച്ചറിവിൽ നാം ശക്തരായി നിന്നെ മതിയാകു .

ഒരു കാലഘട്ടത്തിൽ പ്രാണൻ വില നൽകി ഒരു തലമുറ കാത്തു സൂക്ഷിച്ചതാണ് ഈ ദൈവിക ന്യായപ്രമാണങ്ങൾ.
ശക്തമായ എതിർപ്പുകൾക്ക് മുൻപിലും ഒരു അടി പോലും പിന്നോട്ടു പോകാതെ അവർ മനോഹരമായി അലങ്കരിച്ചതാണ് ഈ ദൈവിക പദവികളെ.
അവരെ ഇല്ലാതാക്കുവാൻ അവർക്ക് എതിർപ്പെട്ടു വന്ന പൈശാചിക മണ്ഡലത്തിന് എതിരെ അവർ ശക്തമായി ഉപയോഗിച്ചതാണ് ഈ ദൈവീക ശക്തിയെ.
അതുകൊണ്ട് എന്റെ പ്രിയരേ ഇവയുടെയെല്ലാം ഈ കാലഘട്ടത്തിലെ സൂക്ഷിപ്പുകാർ നമ്മൾ ആയതുകൊണ്ട്.
ദൈവമുൻമ്പാകെ അതിനെ വിശ്വസ്തതയോടെ ഉപയോഗിക്കാം.
ശേഷം അടുത്ത തലമുറയിലെ ദൈവിക അഭിഷിക്തൻ മാരിലേക്ക് അവയെ കൈമാറാം.
അങ്ങനെ
നിത്യതയുടെ യാഥാർത്ഥ്യത്തിലേക്ക് വിശ്വസ്ഥരായി നമുക്ക് യാത്രയാകാം.
അതിനായി ദൈവം സഹായിക്കട്ടെ.

ജീവൻ സെബാസ്റ്റ്യൻ

-ADVERTISEMENT-

You might also like
Comments
Loading...