ടുസോണിലെ ഇന്ത്യൻ ചർച്ച് പുതിയ ആരാധനാ സ്ഥലത്തേക്ക്

റിപ്പോർട്ട്: റോയി മണ്ണൂർ

ഫീനിക്സ് : അരിസോണയിലെ (ഫീനിക്സ് മെട്രോ സിറ്റിയിലെ ) ആദ്യത്തെ ഇന്ത്യൻ ചർച്ചായ ഇന്‍റർനാഷണൽ അസംബ്ലി ഓഫ് ഗോഡ് അരിസോണ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമായ ടുസോണിൽ  ആരംഭിച്ച  ചർച്ച്  യൂണിവേഴ്സിറ്റി ഓഫ് അരിസോണ ക്യാമ്പസ്സിനും ബാനർ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിനും തൊട്ടടുത്തുള്ള  ഔർ സേവ്യർ ലൂഥറൻ  പള്ളി (1200 N Campbell Ave Tucson, AZ 85719 )  ക്യാമ്പസ്സിലേ പുതിയ ആരാധനാ സ്ഥലത്തേക്ക്  മാറി  പ്രവർത്തനം ആരംഭിച്ചു . പുതിയ ആരാധനക്ക് സീനിയർ പാസ്റ്റർ  ഡോ. റോയി  ചെറിയാൻ പ്രാർഥിച്ചു തുടക്കം കുറിച്ചു.

പാസ്റ്റർ  ഡോ. റോയി ചെറിയാനും  മറ്റ്  അസ്സോസിയേറ്റ്  പാസ്റ്റേഴ്സും എല്ലാ ഞായറാഴ്ചകളിലും  ഉച്ചക്ക് 2.30  മുതൽ  ടുസോണിലെ    ആരാധനക്ക് നേതൃത്വം നൽകും.
ഇപ്പോൾ ചാൻഡിലെർ ഉള്ള ചർച്ചിൽ എല്ലാ  ഞായറാഴ്ചകളിലും രാവിലെ 10ന് മലയാളം ആരാധനയും 11.30നു ഇംഗ്ലീഷ് ആരാധനയും നടന്നു വരുന്നു. നോർത്ത് ഫീനിക്സിൽ ഉള്ള വിശ്വാസികൾക്ക് വേണ്ടി  എല്ലാ
ശനിയാഴ്ചകളിലും വൈകിട്ട് 6ന് ആരാധന നടന്നു വരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.