കേരളത്തിലെ ആരാധനാലയങ്ങൾ തുറന്നു

Kraisthava Ezhuthupura News

തിരുവനന്തപുരം: ഒന്നരമാസത്തെ ഇടവേളക്കുശേഷം കോവിഡ്​ നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത്​ ആരാധനാലയങ്ങൾ തുറന്നു. എ, ബി വിഭാഗങ്ങളിലെ തദ്ദേശ മേഖലകളിൽ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലാണ് ആരാധാനാലയങ്ങൾ തുറന്നത്​. ഞായറാഴ്ചകളിൽ ക്രൈസ്തവ ദേവാലയങ്ങളിൽ കൂടുതൽ പേർക്കു പ്രവേശനം അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.
രോഗവ്യാപന നിരക്കി​ന്റെ അടിസ്ഥാനത്തിൽ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ നിലയിലാണ്​ നിയന്ത്രണങ്ങളും ഇളവുകളും ഏർപ്പെടുത്തിയിട്ടുള്ളത്​. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത്​ സമ്പൂർണ ലോക്​ഡൗണായിരിക്കും. പൊതുഗതാഗതം ഉൾപ്പെടെ ഇൗ ദിവസങ്ങളിലുണ്ടാകില്ല.
പരമാവധി 15 പേ​ർക്കാണ്​ ഒരുസമയം ആരാധനാലയങ്ങളിൽ പ്രവേശനം​.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.