ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ത്രിദിന സുവിശേഷ യോഗങ്ങൾക്ക് അനുഗ്രഹീത സമാപ്തി.

Kraisthava Ezhuthupura News

വാർത്ത: IPC Delhi State Publication Board
ഡൽഹി. ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആഭി മുഖ്യത്തിൽ 2021 ജൂൺ 17 മുതൽ 19 വരെ നടത്തിയ സുവിശേഷ യോഗങ്ങൾക്ക് അനുഗ്രഹീത സമാപ്തി. ഉൽഘാടന പ്രസംഗത്തിൽ ഐപിസി ഡൽഹി സ്റ്റേറ്റ് മുൻപ്രസിഡന്റ്റും, രക്ഷാധികാരിയും ആയ പാസ്റ്റർ കെ. ജോയി. “ക്രിസ്തു യേശുവിലൂടെയുള്ള അനുഗ്രഹങ്ങൾ” എന്ന വിഷയത്തെ കുറിച്ചും സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. സാം ജോർജ് “ദൈവം നൽകുന്ന വിവിധമായ അനുഗ്രഹങ്ങൾ ” എന്ന വിഷയത്തെ കുറിച്ചും, സിസ്റ്റർ. രേഷ്മ തോമസ് (ഒക്ലഹോമ)” അധൈര്യ പ്പെടാതെ ശിഷ്യത്വo ഏറ്റെടുക്കുക ” എന്ന വിഷയത്തെ കുറിച്ചും, സിസ്റ്റർ. കേരൺ തോമസ്(കാലിഫോർണിയ) ” “ഹന്നായുടെ അധൈര്യപ്പെടാതെയുള്ള പ്രാർത്ഥനയുടെ മറുപടി” എന്ന വിഷയത്തെ ക്കുറിച്ചും അനുഗ്രഹീത മായ സന്ദേശങ്ങൾ നൽകി. മൂന്നു ദിവസത്തെ ആത്മീയ സംഗമം ദൈവ ജനത്തിന് ആത്മീയ പ്രത്യാശ വർദ്ധിക്കുന്നതും, വിശ്വാസത്തിൽ വളരുന്നതിന് ഉത്തേജനം പകരുന്നതും ആയിരുന്നു. പാസ്റ്റർ. സ്റ്റാൻലി ഐസക്, ബ്രദർ. ഗോൾഡി ബിജു തോമസ്, ഇവാഞ്ചലിസ്റ്റ്. ആൻസൺ എബ്രഹാം എന്നിവർ ആരാധനക്ക് നേതൃത്വo നൽകി. ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സോദരി സമാജം സെക്രട്ടറി. സിസ്റ്റർ ലീലാമ്മ ജോൺ(ജൂലി) സ്വാഗതവും, സിസ്റ്റർ. ജിജി സി ജോൺ നന്ദിയും പറഞ്ഞു. യോഗത്തിൽ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ. ഷാജി ദാനിയേൽ ഐപിസി ഡൽഹി സ്റ്റേറ്റ് മിഷൻ ബോർഡ്‌ ന്റെ സമർപ്പണ പ്രാർത്ഥന നിർവഹിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.