ഐ.പി.സി ഡൽഹി സ്റ്റേറ്റ്: ത്രിദിന സുവിശേഷ യോഗങ്ങൾക്ക് അനുഗ്രഹിത തുടക്കം

News: IPC Delhi State Publication Board

ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ത്രി ദിന സുവിശേഷ യോഗങ്ങൾക്ക്ജൂൺ 17ന് അനുഗ്രഹിത തുടക്കമായി. സ്റ്റേറ്റ് വൈസ് പ്രസിഡന്റ്. പാസ്റ്റർ. കെ. വി. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.പി.സി. ഡൽഹി സ്റ്റേറ്റ് മുൻ പ്രസിഡന്റും, സീനിയർ ശുഷ്‌റൂഷകനും, രക്ഷധികാരിയും ആയ പാസ്റ്റർ. കെ. ജോയി. ഉൽഘാടനം നിർവഹിച്ചു.”ക്രിസ്തു യേശുവിലൂടെ യുള്ള അനുഗ്രഹങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി ഉൽഘാടന സന്ദേശം നൽകി. തുടർന്ന് സ്റ്റേറ്റ് സെക്രട്ടറി. പാസ്റ്റർ സാം ജോർജ്
“ദൈവം നൽകുന്ന വിവിധമായ അനുഗ്രഹങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ സന്ദേശം നൽകി. ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സോദരി സമാജം സെക്രട്ടറി. സിസ്റ്റർ. ലീലാമ്മ ജോൺ സ്വാഗതം ആശംസിച്ചു. പാസ്റ്റർ സ്റ്റാൻലി ഐസക് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

post watermark60x60

-ADVERTISEMENT-

You might also like