ഐ.സി.പി.എഫ് രക്തദാന ക്യാമ്പയിൻ

കൊല്ലം: ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്‌ട് ചാരിറ്റി ടീം വേൾഡ് ബ്ലഡ് ഡോണർ ഡേയോടാനുബന്ധിച്ചു അനുബന്ധിച്ച് ഒരു ‘Blood Donation Campaign’ ജൂൺ 12,14 തീയതികളിലായി 2 സെന്ററിലായി (കൊല്ലം, പുനലൂർ )നടത്തി. ഐ.എം.എ ബ്ലഡ് ബാങ്ക് കൊല്ലവും, പുനലൂർ താലൂക്ക് ആശുപത്രിയുമായി ചേർന്നാണ് ക്യാമ്പയിൻ നടത്തപെട്ടത്. ജൂൺ 12 ന് പുനലൂർ സെന്ററിൽ 8 പേരും കൊല്ലം സെന്ററിൽ 6 പേരും ആണ് രക്തദാനം ചെയ്തത്. ജൂൺ 14 ന് കൊല്ലം സെന്ററിൽ 6 പേർക്കും രക്തദാനം ചെയ്തു. ഇതോടൊപ്പം തന്നെ ഐ.സി.പി.എഫ് കൊല്ലം ജില്ലയുടെ ‘ബ്ലഡ് ഡോനോയിസ് ഡാറ്റ കളക്ഷൻ ‘ ആരംഭിക്കുവാൻ ഇടയായി. അടിയന്തരഘട്ടങ്ങളിൽ രക്തം ആവശ്യമുള്ളവർക്കു രക്തം ലഭ്യമാക്കുവാൻ രക്തദാതാക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ ആണ് ഇത് ക്രമീകരിച്ചിട്ടുള്ളത്. ഇനിയും രക്തദാനം ചെയ്യുവാൻ ആഗ്രഹിക്കുന്ന എല്ലാ പ്രിയപെട്ടവർക്കും അതിനുള്ള അവസരമുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.