ഐ.പി.സി പത്തനംതിട്ട സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഗീത വിരുന്നും വചനധ്യാനവും ഇന്നും നാളെയും.

പത്തനംതിട്ട: ഐ.പി.സി പത്തനംതിട്ട സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഗീത വിരുന്നും വചനധ്യാനവും ജൂൺ 12,13 ദിവസങ്ങളിൽ ഇന്ത്യൻ സമയം വൈകിട്ട് 07:00 മുതൽ 08:45 വരെ സൂം ഫ്ലാറ്റ് ഫോം വഴി നടക്കും.പാസ്റ്റർ തോമസ് വർഗ്ഗീസ് (സെന്റർ വൈസ് പ്രസിഡന്റ് ) ഉത്‌ഘാടനം ചെയ്യും. പാസ്റ്റർ സാം പനച്ചയിൽ (സെന്റർ സെക്രട്ടറി )അദ്ധ്യക്ഷൻ ആയിരിക്കും, ആനുകാലിക സംഭവങ്ങളുടെ വെളിച്ചത്തിൽ കർത്താവിന്റെ വരവിനെ ആസ്പദമാക്കി റവ ഡോ വിൽ‌സൺ ജോസഫ് (ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് )ക്ലാസുകൾ നടത്തും. ഷേക്കയ്നാ സിംഗേഴ്സ്, സ്പിരിച്ചൽ വോയിസ്‌ എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. പത്തനംതിട്ട സെന്റർ എക്സിക്യൂട്ടീവ്‌സ് നേതൃത്വം കൊടുക്കും.

-ADVERTISEMENT-

You might also like