‘ജീവമന്ന’ ത്രിദിന ബൈബിൾ ക്ലാസ്സ്‌ ജൂൺ 11 മുതൽ

കൊട്ടാരക്കര : വടകോട് ഐപിസി എബനേസർ സഭയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ബൈബിൾ ക്ലാസ്സ്‌ നടത്തപ്പെടുന്നു. ജൂൺ 11,12,13( വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ എല്ലാ ദിവസവും രാത്രി 7:30മുതൽ 9:30 വരെ സൂമിലൂടെയാണ് യോഗങ്ങൾ നടത്തപെടുന്നത്. പത്തനാപുരം സെന്റർ മിനിസ്റ്റർ പാസ്റ്റർ സി.എ തോമസ് ഈ ആത്മീക സംഗമം ഉത്ഘാടനം ചെയ്യും.

‘സഭയും ദൗത്യവും’ എന്ന വിഷയം ആസ്പദമാക്കി പാസ്റ്റർ സാം ജോർജ്ജ്(ഐപിസി ജനറൽ സെക്രട്ടറി), പാസ്റ്റർ ഫിലിപ്പ് പി. തോമസ്, പാസ്റ്റർ ജെയ്‌സ് പണ്ടനാട് എന്നിവർ ക്ലാസുകൾ നയിക്കും. ഷിബു ജോർജ്, സ്റ്റീഫൻ രാജൻ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. സുവി. ഷിബിൻ ജി. ശാമുവേൽ യോഗങ്ങൾക്ക് നേതൃത്വം നൽകും.

-Advertisement-

You might also like
Comments
Loading...