ലേഖനം: ആത്മാവിൽ ജീവിക്കാം | പാസ്റ്റർ അഭിലാഷ് നോബിൾ

ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയുംചെയ്ക”(ഗലാത്യർ‬ ‭5:25‬).‬

എല്ലാദിവസവും വിജയകരമായി മുന്നോട്ടു പോകുവാനും, ജയാളിയായി ജീവിക്കുവാനുമുള്ള രഹസ്യം കർത്താവായ യേശു, യോഹന്നാൻ 14:21-ൽ വെളിപ്പെടുത്തുന്നു. അവൻ പറഞ്ഞു, “എന്റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവ് സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ച് അവന് എന്നെത്തന്നെ വെളിപ്പെടുത്തും.” നിങ്ങൾക്ക് അവനെ നിങ്ങളുടെ ജീവിതത്തിൽ ഉയർത്തിക്കാട്ടുകയും, നിങ്ങളിലും നിങ്ങളിലൂടെയും അവൻറെ മഹത്വത്തെ വെളിപ്പെടുത്തുകയും ചെയ്യണമെങ്കിൽ, അവൻ പറയുന്നു ഇത് വളരെ ലളിതമാണ്: “എൻറെ കല്പനകളെ കാത്തുകൊള്ളുക”.

അവൻറെ വചനത്തിന്മേൽ നിങ്ങൾ പ്രവർത്തിക്കുമ്പോൾ അവൻറെ മഹത്വം വെളിപ്പെടുന്നു. ഗലീലയിലെ കാനാവിലെ കല്യാണത്തെ ഓർക്കുക; അവർക്ക് വീഞ്ഞ് അധികമായി ആവശ്യമായി വന്നപ്പോൾ, മറിയ അവിടുത്തെ ശുശ്രൂഷക്കാരോട് പറഞ്ഞു , “അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അത് ചെയ്‌വിൻ”. യേശു എന്നിട്ട് അവരോട് അവിടെയുള്ള കൽപാത്രങ്ങളിൽ വെള്ളം നിറയ്ക്കുവാൻ പറഞ്ഞു, അവരതു ചെയ്തപ്പോൾ വെള്ളം വീഞ്ഞായിട്ട് മാറി. യേശുവിൻറെ ആദ്യത്തെ രേഖപ്പെടുത്തിയ അത്ഭുതമായിരുന്നു അത്.

യോഹന്നാൻ ഇപ്രകാരം പറയുന്നു, “യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവച്ചു ചെയ്തു തന്റെ മഹത്ത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു”യോഹന്നാൻ‬ ‭2:11‬). അവൻറെ വചനത്തെ ചെയ്യുന്നതിലൂടെ നിങ്ങളുടെ സ്നേഹത്തെ തെളിയിക്കുക, അപ്പോൾ നിങ്ങൾ നിങ്ങളുടെ ശുശ്രൂഷയിലും ജോലിയിലും ബിസിനസിലും സാമ്പത്തികത്തിലും, ഭൗതിക മേഖലയിലും നിങ്ങൾക്കുള്ള എല്ലാത്തിലും അനുഗ്രഹവും അത്ഭുതവും കാണും.‬

ചുറ്റുമുള്ളതെല്ലാം കഠിനമായി കാണപ്പെടുന്ന ഒരു സാഹചര്യത്തിൽ, നിങ്ങൾ സ്വയം ഊന്നരുത് , നിങ്ങൾ ആത്മാവിൽ പരിശീലിച്ച കാര്യങ്ങളെ പുറത്തെടുക്കുക. നാം വചനത്താൽ ജീവിക്കണ്ടിയവർ ആകുന്നു ; നാം വചനത്തിൽ വിശ്വസിക്കുന്നു . കർത്താവിലുള്ള നിങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാനും അവന്റെ വചനം തെളിയിക്കാനുമുള്ള അവസരമാണ് നിങ്ങൾ നേരിടുന്ന വെല്ലുവിളികൾ. അതിനാൽ, നിങ്ങളുടെ ആരോഗ്യം, വിജയം, സമൃദ്ധി, ക്രിസ്തുയേശുവിലെ വിജയം എന്നിവ വചനത്തിലൂടെ പ്രഖ്യാപിച്ച് ആത്മാവിൽ എഴുനേറ്റ് പ്രകാശിക്കാം ഹല്ലേലുയ്യാ!!

അഭിലാഷ് റോബിൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.