പിസി ഐ യുടെ നേതൃത്വത്തിൽ പാസ്റ്റർ എം പൗലോസ് അനുസ്മരണ സമ്മേളനം ജൂൺ 3ന്

തിരുവല്ല: സുവിശേഷത്തിൻ്റെ ഉള്ളടക്കത്തെ സാംശീകരിച്ച ഉജ്വലനായ മിഷനറിയും സ്വയപരിത്യാഗത്തിൻ്റെ അപ്പോസ്തലനുമായ യശ:ശരീരനായ പാസ്റ്റർ എം പൗലൊസ് രാമേശ്വരത്തെ പ്രമുഖർ അനുസ്മരിക്കുന്നു.


പെന്തകോസ്ത്ൽ കൗൺസിൽ ഓഫ് ഇന്ത്യാ , സംസ്ഥാന കമ്മിറ്റി 2021 ജൂൺ 3ന് വ്യാഴം വൈകീട്ട് 8 മണി മുതൽ സംഘടിപ്പിക്കുന്ന ഓൺലൈൻ അനുസ്മരണ യോഗത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു. പ്രസ്തുത യോഗത്തിൽ വിവിധ സഭാ നേതാക്കന്മാർ , മിഷൻ ലീഡേഴ്സ് , വേദാദ്ധ്യാപകർ, മാധ്യമ പ്രവർത്തകർ, യുവജന – വനിതാ പ്രവർത്തകർ അനുസ്മരണ സന്ദേശം നൽകുന്നു. പി സി ഐ സംസ്ഥാന എകസിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ പി എ ജയിംസ് ( പ്രസിഡൻ്റ്) , ജെയ്സ് പാണ്ടനാട് (ജനറൽ സെക്രട്ടറി), പാസ്റ്റർ നോബിൾ പി തോമസ് ( വൈസ് പ്രസിഡൻ്റ്) എബ്രഹാം ഉമ്മൻ ( ട്രഷറാർ), പാസ്റ്റർ ജിജി ചാക്കോ ( സെക്രട്ടറി ), പാസ്റ്റർ അനീഷ് ഐപ്പ് ( മീഡിയ കൺവീനർ ) എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.