കോവിഡ് കാലത്തും സമൂഹത്തിൽ മാതൃകയായി ഗോഡ്സ് ലവ് ചാരിറ്റി

കൊട്ടാരക്കര : കോവിഡിന്റെ അതിരൂക്ഷമായ ഈ സാഹചര്യത്തിലും സമൂഹത്തിലുടനീളം മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുകയാണ് പാസ്റ്റർ ടിനു ജോർജ്ജിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന Gods Love Charity
കോവിഡ് രൂക്ഷമായ ഈ സാഹചര്യത്തിൽ ഗവണ്മെന്റ് പ്രഖ്യാപിച്ച അപ്രതീക്ഷിതമായ ലോക്ക് ഡൗണിൽ നിത്യവൃത്തിക്ക് പോകുവാനാകാതെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും രോഗാവസ്ഥകളിൽ ഭവനങ്ങളിൽ ആയിരിക്കുന്നവർക്കും കൈത്താങ്ങായി മറുവാൻ ഗോഡ്സ് ലവ് ചാരിറ്റിയുടെ പ്രവർത്തകർക്ക് കഴിഞ്ഞു….. ആയിരം രൂപയോളം വിലയുള്ള ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ അഞ്ഞൂറിലധികം കിറ്റുകളാണ് ഈ പ്രത്യേക കാലയളവിൽ ഗോഡ്സ് ലവ് ചാരിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യപ്പെട്ടത്.

ഈ ലോക്‌ഡൗൺ കാലയളവിൽ ഭവനരഹിതരായി ചോർന്നോലിക്കുന്ന കൂരകളിൽ കഴിഞ്ഞിരുന്ന നിർധനരായ മൂന്നു കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമിച്ചു അവയുടെ താക്കോൽ ദാനം നടത്തുവാനും ഗോഡ്സ് ലവ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു……..
കോവിഡ് അതിരൂക്ഷമാകുന്ന മേഖലകളിൽ സംഘടനയുടെ പ്രവർത്തനങ്ങൾ ഈ കാലയളവിൽ സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസവും കൈത്താങ്ങുമായി മാറിയിരിക്കുകയാണ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.