പാസ്റ്റർ സി ഒ ജേക്കബിനെ പാസ്റ്റർ ജോസ് ജി തേവലക്കര അനുസ്മരിക്കുന്നു…

അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിലെ (ബാംഗ്ലൂർ )അനുഗ്രഹിക്കപ്പെട്ട ഒരു ശുശ്രൂഷകൻ ആയിരുന്നു പാസ്റ്റർ സി.ഒ ജേക്കബ്. കടമ്പനാട് ചക്കാലെത്തു കുടുംബത്തിലെ അംഗമായിരുന്നു പ്രിയ കർത്തൃദാസൻ.  കടമ്പനാട് ശാരോൻ സഭയിലെ അംഗമായിരുന്ന പ്രിയ തമ്പിച്ചായൻ, രാജുച്ചായൻ എന്നിവർ മൂത്ത സഹോദരന്മാരയിരുന്നു.  അവരുടെ കുടുംബങ്ങളിൽ പോയി പല സന്ദർഭങ്ങളിൽ ശുശ്രൂഷിക്കാൻ ഉള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. അതെ തുടർന്ന്  ബാംഗ്ലൂർ എയർപോർട്ട്  സഭയിലും അഞ്ചു പ്രാവശ്യത്തിലധികം  കടന്നുപോയി ശുശ്രൂഷി ക്കുവാൻ കർത്താവ് എനിക്ക് അവസരം നൽകിയിട്ടുണ്ട്,   ഞാൻ ശുശ്രൂഷിച്ച പരുത്തിയറ, മുണ്ടിയപ്പള്ളി, ആനിക്കാട് എന്നീ സഭകളിൽ കടന്നുവന്ന്‌ ശുശ്രൂഷിക്കുവാൻ കർത്തൃദാസനും അവസരമുണ്ടായിട്ടുണ്ട്.  എയർ ഫോഴ്‌സിൽ ഇരിക്കുമ്പോൾ കർത്താവിനെ കാണുവാനും കർത്താവിന്റെ വേലയുടെ ഭാഗമാകുവാനും കർത്താവിന്റെ ദാസനെയും കുടുംബത്തെയും കർത്താവ് സഹായിച്ചിട്ടുണ്ട്.   അനന്തരം പൂർണസമയ സുവിശേഷ വേലയിൽ കർത്താവ് ശക്തിയോടെ ഉപയോഗിച്ചു.  മികച്ച ദൈവവചന  പ്രഭാഷകൻ, സഭാസ്ഥാപകൻ പ്രവാചകൻ, പ്രാർത്ഥനാമനുഷ്യൻ, ഗാനരചയിതാവ് എന്നീ നിലകളിൽ ശക്തിയായി ദൈവകരങ്ങളിൽ ഉപയോഗപ്പെട്ടു .    ഉപദേശ സത്യങ്ങൾക്ക് വേണ്ടിയുള്ള തന്റെ നിലപാട്, അതിഥികളെ സ്നേഹിക്കുക, സ്വീകരിക്കുക സൽക്കരിക്കുക എന്നിങ്ങനെയുള്ള സ്വഭാവ ശ്രേഷ്ഠതകൾ എടുത്തുപറയത്തക്കതാണ്.
സ്ഥാനമാനങ്ങൾക്ക് വേണ്ടിയോ പേരും പെരുമയും ഉണ്ടാക്കുന്നതിനോ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല.  ഒത്തിരി സന്ദർഭങ്ങളിൽ ഒന്നിച്ചിരുന്ന്  പ്രാർത്ഥിക്കുവാനും  ഭക്ഷിച്ച് പാനം ചെയ്യുവാനും അവസരം ലഭിച്ചത് ഈ സന്ദർഭത്തിൽ ഓർത്തുപോകുന്നു, അബ്രഹാം ദൂതന്മാരെ സംസ്കരിച്ചത് പോലെയായിരുന്നു തന്റെ അതിഥി സൽക്കാരം.     ചില ആഴ്ചകൾക്ക് മുൻപ് വിളിക്കുകയും സംസാരിക്കുകയും ചെയ്തത് ലോക്‌ഡോൺ കൂട്ടിലടച്ച കിളിയെപ്പോലെയാക്കി എന്നായിരുന്നു. പക്ഷിയെപ്പോലെ സ്ഥിരം സഞ്ചരിച്ചു ശുശ്രൂഷിച്ച അദ്ദേഹം കൂടു വിട്ട് നിത്യവീട്ടിലെത്തി.
അനുഗ്രഹിക്കപ്പെട്ട രണ്ട് ആൺ തലമുറകളെ കർത്താവ് അവർക്ക്  നൽകിയിട്ടുണ്ട് അവരും കുടുമ്പവും ശക്തിയോടെ  ദൈവത്തിന്റെ കരങ്ങളിൽ ഉപയോഗപ്പെടുന്നുവെന്നത് ദൈവത്തിന്റെ നീതിയാണ്‌. താൻ പ്രസംഗിച്ച, പ്രത്യാശിച്ച പതിനായിരങ്ങളിൽ സുന്ദരനായ പ്രിയന്റെ തേജസ്സുള്ള മുഖം കാണാൻ  വിൺപുരിയിൽ കയറിപ്പോയ കർത്തൃദാസന് വിട.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.