ഡൽഹി ചാപ്റ്റർ – ‘കരുതലിൻ സ്പർശനം’ തുടക്കമായി

 

post watermark60x60

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രാജ്യമെമ്പാടും വിശേഷാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിരൂക്ഷമായ സാഹചര്യങ്ങളാണ് ഇപ്പോഴും നിലവിൽ ഉള്ളത്. സഭാഹാളുകളും  അടഞ്ഞുകിടക്കുകയാണ്. ഏറ്റവുമധികം പ്രതിസന്ധികളിൽക്കൂടിയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വേല ചെയ്യുന്ന ദൈവദാസന്മാർ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. വാടക കൊടുക്കുവനോ, കുടുംബത്തിനും കുഞ്ഞുങ്ങൾക്കാവശ്യമായ ആഹാരസാധനങ്ങൾ മേടിക്കുവാനോ, രോഗാതുരരായവർക്ക് ആവശ്യമായ മരുന്നു വാങ്ങുവാനോ കഴിയാതെ പോകുന്ന അനേകം ദൈവദാസന്മാർ ഇന്നിവിടെയുണ്ട്. അവർക്ക് ഒരു കൈത്താങ്ങലായി ക്രൈസ്തവ എഴുത്തുപുരയുടെ പ്രഥമ ചാപ്റ്ററായ ഡൽഹി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ‘കരുതലിൻ സ്പർശനം’ എന്ന പേരിൽ വിവിധ അതിജീവനപദ്ധതികൾക്ക് തുടക്കമായി. ഇതിനകം സ്വദേശത്തും വിദേശത്തുമുള്ള സഹോദരങ്ങളുടെ സഹായ സഹകരണത്തോടെ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 27ഓളം ശുശ്രൂഷകർക്കും കുടുംബങ്ങൾക്കും അടിയന്തരമായി സാമ്പത്തിക സഹായം എത്തിച്ചു കഴിഞ്ഞു. ഈ പ്രവർത്തനങ്ങൾക്ക് ഡൽഹി ചാപ്റ്ററിന്റെ മിഷൻ-ഇവാഞ്ജലിസം ഡിപ്പാർട്ട്‌മെന്റ് നേതൃത്വം നൽകി വരുന്നു. ‘കരുതലിൻ സ്പർശന’ത്തിന്റെ രണ്ടാം ഘട്ടമായ ഫുഡ് കിറ്റ് വിതരണത്തിനുള്ള ക്രമീകരണങ്ങൾ ചാപ്റ്ററിന്റെ സാമൂഹിക ക്ഷേമവിഭാഗമായ ‘ശ്രദ്ധ’യുടെ നേതൃത്വത്തിൽ നടന്നു വരുന്നു.കൂടാതെ ഈ ദിവസങ്ങളിൽ രോഗാതുരരും, പ്രതിസന്ധിയിലൂടെ കടന്നു പോകുന്നവർക്കായും ലോകരാജ്യങ്ങൾ നേരിടുന്ന വിവിധ സാഹചര്യങ്ങളേയും മുൻനിർത്തി പ്രത്യേക പ്രാർത്ഥനായോഗങ്ങളും ചാപ്റ്റർ പോഷകവിഭാഗമായ അപ്പർറൂമിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

-ADVERTISEMENT-

You might also like