തോരാത്ത മഴയിലും ചോരത്ത ആവേശവുമായി ആറാം ദിനം ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്

കോട്ടയം. ഒരിക്കൽ പോലും തോരാത്ത മഴയിലും അല്പം പോലും ചോരത്ത ആവേശവുമായി ആറാം ദിവസവും ആവേശത്തോടെ കോട്ടയം യൂണിറ്റ് നിരത്തിൽ ഉണ്ടായിരുന്നു. ചങ്ങനാശ്ശേരി, കാവാലം, കിടങ്ങറ, കുറിച്ചി ഭാഗത്തു ഉള്ള പോലിസ്, വ്യാപാരികൾ, വഴിയോര യാത്രക്കാർ, യാചകർ, ആരോഗ്യപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ കോണുകളിലും ഉള്ളവർക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. വെള്ളം, സ്നാക്സ്, കൈ ഉറകൾ, മാസ്ക് എന്നിവയും വിതരണം ചെയ്തു. ഇന്നത്തെ ഏറ്റവും വലിയ സന്തോഷം മഴയത്തു നടത്തുന്ന പ്രവർത്തനത്തെ പ്രെശംസിച്ചു പോലിസ് അധികാരികൾ അഭിനന്ദനങ്ങൾ അറിയിച്ചു എന്നുള്ളതാണ്. സ്നേഹവും കരുതലും എഴുതുപുരയുടെ ഈ സേവനത്തിനു എല്ലായിടത്തും നിന്നും ലഭിക്കുന്നത് . കോട്ടയം ജില്ലാ സെക്രട്ടറി അജി ജെയ്സൺ, ട്രെഷരാർ സുബിൻ ബെന്നി,വോളന്റിയർ ബ്രദർ ബിബിൻ, എന്നിവർ ഇന്നത്തെ പ്രവർത്തനത്തിനു നേതൃത്വം നൽകി.

റിപ്പോർട്ട്. രാജീവ്‌ ജോൺ പൂഴനാട്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading