നൂറ്റിനാലിന്റെ നിറവിലേക്ക് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത

തിരുവല്ല: മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റും വലിയ മെത്രാപ്പൊലീത്ത ഇന്ന് 103 വയസ്സ് പൂർത്തിയാക്കുന്നു.
മാർത്തോമ്മാ സഭയുടെ വികാരി ജനറലായിരുന്ന കുമ്പനാട് വട്ടക്കോട്ടാൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ.ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടിൽ ശോശാമ്മയുടെ
യും മകനായി 1918 ഏപ്രിൽ 27 നായിരുന്നു ജനനം.
ജന്മദിനത്തിൽ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലാണെങ്കിലും മാർ ക്രിസോസ്റ്റത്തിനു വേണ്ടി മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ പ്രാർഥന നടത്തും. വലിയ മെത്രാപ്പൊലീത്തയ്ക്കായി പ്രാർഥിക്കണമെന്ന് മാർത്തോമ്മാ മെത്രാപ്പൊലീത്ത അഭ്യർഥിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like