ക്രൈസ്തവ ആരാധനാലയങ്ങളിൽ പ്രവേശനം പരിമിതം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിൽ
പ്രവേശനത്തിനു നിയന്ത്രണം

Download Our Android App | iOS App

സിറോ മലബാർ സഭ: ഭരണകൂടത്തിന്റെ നിർദേശങ്ങൾ പൂർണമായി പാലിച്ചു മാത്രം ആരാധനകൾ

post watermark60x60

കാക്കനാട്: സംസ്ഥാന സർക്കാരും ജില്ലാ അധികൃതരും നൽകുന്ന നിർദേശങ്ങൾ പൂർണമായി പാലിച്ചു മാത്രമേ പള്ളികളിൽ കുർബാനയും മറ്റും ആളുകൾ പങ്കെടുക്കുവാൻ പാടുള്ളു. സാധ്യമാകുന്നു ഇടവകയിൽ വിശ്വാസികൾക്ക് പങ്കെടുക്കാൻ കഴിയുംവിധം ഓൺലൈൻ സംവിധാനം ക്രമീകരിക്കും.

യാക്കോബായ സഭ: മാനദണ്ഡം പാലിച്ചു മാത്രം ആരാധനകൾ

പുത്തൻകുരിശ്: വിവാഹം, മാമോദീസ തുടങ്ങിയ ചടങ്ങുകൾ കഴിയുമെങ്കിൽ
മാറ്റിവയ്ക്കുക. ചടങ്ങു നടത്തിയാൽ വളരെക്കുറച്ച് ആളുകൾ മാത്രം. തിരുനാളുകൾ, ആഘോഷങ്ങൾ തുടങ്ങിയവയെല്ലാം വേണ്ടെന്നു വച്ചു. സാധാരണ കുർബാനകളിൽ വിശ്വാസികളുടെ പങ്കാളിത്തം ഏറ്റവും കുറയ്ക്കുക. മദ്ബഹയിൽ മാസ്ക് ധരിച്ചു വൈദികനും ഒന്നോ രണ്ടോ ശുശ്രൂഷികളും മാത്രമേ പാടുള്ളൂ.

മാർത്തോമ്മാ സഭ: ആരാധന കോവിഡ് ചട്ടം പാലിച്ച് മാത്രം

തിരുവല്ല: കോവിഡ് വീണ്ടും തീവമായ സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഡോ. തിയഡോഷ്യസ്
മാർത്തോമ്മാ മെത്രാപ്പൊലീത്ത.
മാർത്തോമ്മാ സഭയുടെ ആരാധനാലയങ്ങളിൽ ഇന്നു മുതൽ
സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ആളുകൾ പങ്കെടുക്കുവാൻ
പാടുള്ളു. ഇടവകയിലെ എല്ലാ ആളുകൾക്കും പങ്കെടുക്കാൻ കഴിയുംവിധം ഓൺലൈൻ സംവിധാനം ക്രമീകരിക്കാം. ഇന്നു മുതൽ
പുലാത്തീൻ ചാപ്പലിൽ നിന്നു ഞായറാഴ്ചകളിൽ രാവിലെ 9 മണിക്ക് കുർബാനയുടെ ഓൺലൈൻ സംപ്രഷണം ഉണ്ടായിരിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടുന്ന ആരാധനാലയങ്ങൾ അത്യാവശ്യ സന്ദർഭങ്ങളിൽ (സംസ്കാരം, മുൻ നിശ്ചയിച്ച വിവാഹം) മാത്രമേ തുറക്കുവാൻ പാടുള്ളു.

സിഎസ്ഐ സഭ: അംഗസംഖ്യ പരിമിതപ്പെടുത്തിയും ഓൺലൈൻ സാധ്യത പ്രയോജനപ്പെടുത്തിയും ആരാധനകൾ

കോട്ടയം: മേയ് 31 വരെ ആരാധനകളിൽ അംഗസംഖ്യ പരമാവധി പരിമിതപ്പെടുത്തുകയും ഓൺലൈൻ സാധ്യത പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്ന് ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ. ആദ്യത്തെ ആരാധനയ്ക്കു ശേഷം ദേവാലയം അണു
വിമുക്തമാക്കണം. വിവാഹം, സംസ്കാരം തുടങ്ങിയ ശുശ്രൂഷകളിൽ കുടുംബാംഗങ്ങളെ മാത്രമേ പങ്കെടുപ്പിക്കാവൂ. ഈ കാലയളവിൽ വാർഷിക പൊതുയോഗം മാറ്റിവെക്കണം. സ്ഥലം മാറ്റമുള്ള പട്ടക്കാരും മറ്റും വാർഷിക കണക്കും ബജറ്റും സാധിക്കുമെങ്കിൽ വാർഷിക റിപ്പോർട്ടും അച്ചടിച്ചു മേയ് 19ന് മുൻപായി നൽകണം.

ഇവൻജലിക്കൽ ചർച്ചിൽ ആരാധനകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രം

തിരുവല്ല: സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ സഭകളിൽ സർക്കാരിന്റെ കോവിഡ് മാനദണ്ഡം പാലിച്ചു മാത്രമേ ആരാധനകൾ എന്ന് സഭാ പ്രിസൈഡിങ് ബിഷപ് ഡോ.തോമസ് ഏബ്രഹാം അറിയിച്ചു.
വിവാഹം, മാമോദീസ, സംസ്കാരം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുവാൻ കുടുംബാംഗങ്ങൾക്ക്‌ മാത്രം അനുമതി.

 

-ADVERTISEMENT-

You might also like
Comments
Loading...