വെല്ലുവിളികൾ വലുതാണ് നമ്മൾ മറികടക്കും: പ്രധാനമന്ത്രി

ന്യൂ ഡൽഹി: കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾ വലുതാണെന്നും നമ്മൾ അതിനെ മറികടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുങ്കാറ്റുപോലെ വരുന്ന രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മരുന്നു ഉത്പാദനം കൂട്ടിയെന്നും ഓക്സിജന്റെ ആവശ്യകത കൂടിയെന്നും മോദി. നിലവിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കും. വാക്‌സിൻ എല്ലാവർക്കും ലഭ്യമാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയമായി രണ്ടു വാക്‌സിൻ നിർമ്മിച്ചു. 12 കോടി ഡോസ് ഇതിനോടകം നൽകി. ഒരു കുടുംബത്തെപ്പോലെ താൻ ഈ ദുഃഖത്തിൽ പങ്കുചേരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ സമ്പൂർണ്ണ ലോക്ഡൗൻ ഉണ്ടാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

-ADVERTISEMENT-

You might also like
Comments
Loading...