വാക്സിനേഷൻ ഫലപ്രദം; ഇനി ഇസ്രായേലില്‍ പൊതുസ്ഥലത്ത് മാസ്ക് വേണ്ട

ജറുസലേം: കോവിഡ് നിയന്ത്രണങ്ങൾ നീക്കി ഇസ്രായേൽ. ഇനി മുതൽ പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ജനസംഖ്യയുടെ 53 ശതമാനം ആളുകളും വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചതോടെയാണ് നിയന്ത്രണങ്ങൾ നീക്കാൻ ഭരണകൂടം തീരുമാനിച്ചത്.
യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ വാക്‌സിനേഷൻ പൂർത്തിയായതോടെ സമൂഹത്തിൽ രോഗപ്രതിരോധ ശേഷി ഉയർന്നെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേലിൽ നഴ്‌സറി ക്ലാസുകൾ മുതലുള്ള എല്ലാ സ്‌കൂളുകളും പൂർണമായി തുറന്നു. ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കണമെന്നും വ്യക്തി ശുചിത്വം പാലിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

post watermark60x60

ഇക്കഴിഞ്ഞ ഡിസംബറിലാണ് ഇസ്രായേലിൽ വാക്‌സിനേഷൻ ആരംഭിച്ചത്. 93 ലക്ഷം ജനസംഖ്യയുള്ള ഇസ്രയേലിൽ ജനങ്ങൾക്ക് ഫൈസർ വാക്‌സിനാണ് സർക്കാർ നൽകുന്നത്. ഇതുവരെ 8,36,000ത്തിൽ അധികം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഔദ്യോഗികമായ കണക്കുകൾ പ്രകാരം 6,331 പേർ മരിക്കുകയും ചെയ്തിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like