കാൽവറി യൂത്ത് ഫെലോഷിപ്പിൻ്റെ വെർച്വൽ റിവൈവൽ കൺവൻഷന് അനുഗ്രഹീത സമാപ്തി

മസ്ക്കറ്റ്: കാൽവറി ഫെലോഷിപ് ചർച്ചിൻ്റെ യുവജന വിഭാഗമായ കാൽവറി യൂത്ത് ഫെലോഷിപ്പിന്റെ വെർച്വൽ റിവൈവൽ കൺവൻഷൻ വളരെ അനുഗ്രഹമായി സമാപിച്ചു.

post watermark60x60

ഒമാൻ പെന്തകൊസ്തൽ അസംബ്ലിയുടെ പ്രസിഡൻ്റായ പാസ്റ്റർ ജോൺസൺ ജോർജ്ജ് ഉദ്ഘാടനം ചെയ്ത കൺവൻഷനിൽ കാൽവറി ഫെലോഷിപ് ചർച്ചിൻ്റെ പ്രസിഡൻ്റായ ഡോ.സാബു പോൾ, പാസ്റ്റർമാരായ ഷിബു തോമസ്, ഒക്കലഹോമ; ബാബു ചെറിയാൻ, പിറവം; ജോ തോമസ്, ബാംഗ്ലൂർ എന്നിവർ പ്രഭാഷകരായിരുന്നു. പാസ്റ്റർ ലോർഡ്സൺ ആൻ്റണി, ഡോ.ബ്ലസ്സൻ മേമന എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിച്ചു.

ദൈവീകവിളിയും തിരഞ്ഞെടുപ്പും താൽക്കാലിക നന്മകൾ സ്വായത്തമാക്കാനല്ല, നിലനിൽക്കുന്ന നിത്യതയ്ക്ക് വേണ്ടിയാണെന്നും എന്നാൽ ചില ആത്മീയ വേദികളിലെങ്കിലും വികലമായ വ്യാഖ്യാനങ്ങൾ വിളമ്പുന്നുണ്ടെന്നും പാസ്റ്റർ ജോ തോമസ് സമാപന സമ്മേളനത്തിൽ പ്രസ്താവിച്ചു.

Download Our Android App | iOS App

സഹോദരൻമാരായ ജോർജ്ജ് മാത്യു, ഡാൻ വർഗ്ഗീസ്, ഡോ.സാബു പോൾ എന്നിവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷത വഹിച്ചു.

സി. വൈ. എഫ്‌ കമ്മിറ്റിയംഗമായ ബ്ര. ഡാൻ വർഗ്ഗീസ് സ്വാഗതമാശംസിക്കുകയും സെക്രട്ടറി ബ്ര. ബെൻസി വർഗ്ഗീസ് കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.

സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെട്ട കൺവൻഷനിൽ ഒമാനിലെ വിവിധ സഭകളിലെ ദൈവദാസൻമാരും സഭാംഗങ്ങളും, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സുവിശേഷ സ്നേഹികളും പങ്കെടുത്തു. യൂടൂബിൽ തൽസമയ സംപ്രേഷണവും ഉണ്ടായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like