ഇന്നത്തെ ചിന്ത : ജനനത്തിനു മുൻപേ ശുശ്രൂഷയ്ക്കായി കണ്ടവൻ | ജെ. പി വെണ്ണിക്കുളം

പ്രവാചക ശുശ്രൂഷയ്ക്കായി യിരെമ്യാവിനെ ദൈവം, അവന്റെ ജനനത്തിനു മുന്നേ കണ്ടിരുന്നു. ഏകദേശം 20 വയസുള്ളപ്പോൾ ദൈവത്തിൽ നിന്നുള്ള നിയോഗം ലഭിച്ചു. താൻ ഒരു ബാലനാണെന്നും ഈ ശുശ്രൂഷയ്ക്ക് താൻ പ്രാപ്തനല്ല എന്നും മനസിലാക്കി ദൈവത്തോട് പറഞ്ഞപ്പോൾ, ഞാൻ നിന്നോട് കൂടെ ഇരിക്കും എന്ന ധൈര്യവാക്കു ദൈവം അവനു നൽകി. ഇവിടെ പ്രായമോ പാരമ്പര്യമോ സൗന്ദര്യമോ ഒന്നും ദൈവത്തിനു വിഷയമേയല്ല; പ്രത്യുത,തനിക്കു ബോധിച്ചവരെ അവിടുന്നു ഒരുക്കിയെടുക്കുകയാണ് ചെയ്യുന്നത്.

post watermark60x60

ധ്യാനം: യിരെമ്യാവ് 1
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like