മുള്ളറംകോട് ആർ.എസ്.എസ് സഭായോഗം തടഞ്ഞ സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഇടപെടൽ. ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്ന് അഡ്വ. വി.എസ് ജോയി

ആർ.എസ്.എസ് പ്രവർത്തകർ മുള്ളറംകോട് സഭായോഗം തടഞ്ഞ സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഇടപെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി. എസ് ജോയി സംഭവവുമായി ബന്ധപ്പെട്ട് സഭാ വിശ്വാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അന്വേഷണത്തിനായി ബന്ധപ്പെട്ടവർക്ക് പരാതി നൽകുകയും ചെയ്യുമെന്നും അറിയിച്ചു.

post watermark60x60

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. റിങ്കു എസ് പിടപ്പുരയിൽ പാസ്റ്ററുമായി ബന്ധപ്പെടുകയും സംരക്ഷണമൊരുക്കുമെന്ന് അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം സുവിശേഷവിരോധികൾ പ്രാർത്ഥന നടന്നുകൊണ്ടിരുന്ന മുള്ളറംകോട് ഐപിസി സഭയിൽ കയറി ചെല്ലുകയും ഇനി ഇവിടെ പ്രാർത്ഥന നടത്താൻ പാടില്ലെന്നും, അടുത്ത ഞായറാഴ്ച പ്രാർത്ഥനയ്ക്കായി ഇവിടെ  കടന്നു വരരുതെന്നും ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പാസ്റ്റർ പീറ്റർ ദാസാണ് ഇവിടുത്തെ സഭ ശുശ്രുഷകൻ.

-ADVERTISEMENT-

You might also like