മുള്ളനംകോട് സഭായോഗം തടഞ്ഞ് ആർ.എസ്.എസ്; വിഷയത്തിൽ ഇടപെട്ട് ഡി.വൈ.എഫ്.ഐ; സംരക്ഷണം തീർക്കും

മുള്ളറംകോട്: ആർ.എസ്.എസ് പ്രവർത്തകർ സഭാ യോഗത്തിലെത്തി സഭായോഗം തടസ്സപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുന്ന സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന ഐ.പി.സി മൂളറംകോട് സഭയിലെ വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഇടപെട്ടു. സംസ്ഥാന സെക്രട്ടറി എ എ റഹിം, വർക്കല ഏരിയ സെക്രട്ടറി പ്രസിഡൻ്റ് സൂരജ് തുടങ്ങിയവർ ഇടപെടുകയും, സംരക്ഷണം ഒരുക്കുകയും ചെയ്യും എന്ന് അറിയിച്ചു.

Download Our Android App | iOS App

രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. അതിന് ശേഷമുള്ള സഭായോഗത്തിൽ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. വരും ദിവസങ്ങളിലും സംരക്ഷണമൊരുക്കുമെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസിൻ്റെ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷണത്തിലാണ് പ്രദേശം. വർഗ്ഗീയ സംഘർഷം നടത്താനുള്ള ഒരു നീക്കത്തെയും അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു.

-ADVERTISEMENT-

You might also like
Comments
Loading...