പന്തളം സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ ടി. വി. തങ്കച്ചൻ തെരഞ്ഞെടുക്കപ്പെട്ടു.

 

പന്തളം: അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ പന്തളം സെക്ഷന്റെ ഇടക്കാല തെരഞ്ഞെടുപ്പിൽ പൈവഴി സഭാ ശുശ്രൂഷകൻ പാസ്റ്റർ ടി.വി. തങ്കച്ചൻ പ്രസ്ബിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി കൈപ്പുഴ സഭാശുശ്രൂഷകൻ പാസ്റ്റർ ജോസഫ്‌ ടി ദേവസ്യ തെരഞ്ഞെടുക്കപ്പെട്ടു. പൈവഴി എജി സഭയിൽ വച്ച്‌ മാർച്ച്‌ 2 ചൊവ്വാഴ്ച നടന്ന ജനറൽ ബോഡി മീറ്റിംഗിൽ മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ വി. വൈ. ജോസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള നിയമനപ്രാർത്ഥന മേഖലാ ഡയറക്ടർ നിർവ്വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട പ്രസ്ബിറ്ററുടെ ചുമതലയിൽ ഇടക്കാല പ്രസ്ബിറ്ററായി സേവനമനുഷ്ടിച്ച പാസ്റ്റർ വി. വൈ. ജോസുകുട്ടിക്കു സെക്ഷൻ വകയായി ഉചിതമായ യാത്രയയപ്പു നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading