എക്സൽ മിനിസ്ട്രീസ് 2021 വി. ബി. എസ് തീം പ്രകാശനം ചെയ്തു

കോഴഞ്ചേരി : – എക്സൽ മിനിസ്ട്രീസ് 2021വി. ബി. എസ് തീം പ്രകാശനം ചെയ്തു.
ഏറെ ആകർഷകമായതും, കാലിക പ്രസക്തിയുള്ളതുമായ പുതുപുത്തൻ ചിന്താവിഷയം – TAG 21 (Trees Are Green) ആണ്. യിരെമ്യാവ് 17: 8 ൽ ആധാരമായ TAG 21 ലോക്ഡൗണിൽ ആയിരിക്കുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് വലിയ അനുഗ്രഹമായിത്തീരും.

post watermark60x60

കുട്ടികളെ ക്രിസ്തുവിൽ വേരൂന്നിയവരായി, ക്രിസ്തുവിനായി ഫലം കായിക്കുന്നവരാക്കുക എന്നതാണ് ഈ വർഷത്തെ ലക്ഷ്യം.

എക്സൽ ഓഫീസിൽ നടന്ന ചടങ്ങിൽ എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ.തമ്പി മാത്യു ഓൺലൈനിൽ തീം റിലീസ് ചെയ്തു. എക്സൽ മിനിസ്ടീസ് ഡയറക്ടേഴ്സ് ബിനു ജോസഫ് വടശ്ശേരിക്കര, അനിൽ ഇലന്തൂർ, വി ബി എസ് നാഷനൽ കോർഡിനേറ്റർ ബെൻസൻ വർഗീസ് തോട്ടഭാഗം, സ്റ്റാൻലി റാന്നി, അഡ്മിനിസ്ട്രേറ്റർ ബ്ളെസ്സൻ P ജോൺ, ജോബി കെ.സി, ഷിബു കെ.ജോൺ, ഗ്ളാഡ്സൺ ജയിംസ്, മീഡിയ ഡയറക്ടർ സുമേഷ് സുകുമാരൻ എന്നിവർ സന്നിഹിതരായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like