ഐ.പി.സി നോർത്തേൺ റീജിയൺ വെസ്റ്റ് സോൺ വെർച്ച്വൽ കൺവൻഷൻ

മുംബൈ: ഐ.പി.സി. നോർത്തേൺ റീജിയൺ വെസ്റ്റ് സോണിൻ്റെ (മഹാരാഷ്ട്ര) നേതൃത്വത്തിൽ വെർച്ച്വൽ കൺവെൻഷൻ സൂം പ്ലാറ്റ് ഫോമിലൂടെ നടത്തപ്പെടുന്നു. 2021 ഫെബ്രുവരി 26, 27 വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 7:30 മുതൽ 9:30 വരെ ആണ് യോഗങ്ങൾ നടക്കുന്നത്. ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ. ശാമുവേൽ ജോൺ ഉത്ഘാടനം നിർവ്വഹിക്കുന്ന പ്രസ്തുത കൺവൻഷനിൽ പ്രസിദ്ധ സുവിശേഷ പ്രഭാഷകരായ പാസ്റ്റർ. ഷാജി.എം.പോൾ, പാസ്റ്റർ. എം.എ. ജോൺ എന്നിവർ ദൈവവചനം സംസാരിക്കുന്നതാണ്.പ്രശസ്ത ഗായകരായ ഇവാ. സ്റ്റാൻലി എബ്രഹാം, സിസ്റ്റർ. പെർസിസ് ജോൺ തുടങ്ങിയവർ ഗാനശുശ്രൂഷ നിർവ്വഹിക്കുന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഫെയ്സ്ബുക്ക്, യുട്യൂബ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ എല്ലാവർക്കും ഈ യോഗങ്ങൾ തത്സമയം വീക്ഷിക്കുവാൻ സാധിക്കും. ഐ.പി.സി.എൻ.ആർ. വെസ്റ്റ് സോൺ പ്രസിഡന്റ് പാസ്റ്റർ. രാജു. പി.നായർ, പാസ്റ്റർ. ജസ്റ്റസ് തങ്കച്ചൻ, പാസ്റ്റർ. സജി സൈമൺ തുടങ്ങിയവർ കൺവെൻഷൻ്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കുന്നു.

-ADVERTISEMENT-

You might also like