‘Lent 2021 Bible Campaign’ 50 ദിന ബൈബിൾ ക്യാമ്പയിൻ നാളെ തുടങ്ങും

വാർത്ത: അലക്സ് വര്ഗീസ് (ബഹ്‌റൈൻ)

തിരുവല്ല: ‘മാർത്തോമ്മാ ചർച്ച് ന്യൂസ്’ സോഷ്യൽ മീഡിയ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ “Lent 2021 Bible Campaign” എന്ന 50 ദിന ബൈബിൾ ക്യാമ്പയിൻ നടത്തപ്പെടുന്നു. ദൈവവചനം വായിക്കുക, കേൾക്കുക, കാണുക, ധ്യാനിക്കുക എന്ന ഉദ്ദേശത്തോടെ വ്യക്തികൾക്കും, കൂട്ടായ്മകൾക്കും, ഇടവകകൾക്കും സ്വന്തം ഭവനത്തിൽ ഇരുന്നു കൊണ്ട് യേശുവിന്റെ മരണ -പുനരുദ്ധാനങ്ങളെ ധ്യാനിക്കുവാനും, വ്യക്തിഗത – ഗ്രൂപ്പ് ബൈബിൾ സ്റ്റഡിയിൽ ഏർപ്പെടുവാനും സഹായിക്കുന്ന ഒരു പ്രോഗ്രാം ആണ് “Lent 2021 Bible Campaign”.

ഈ ക്യാമ്പയിനിൽ പങ്കെടുക്കുന്നവർക്കായി Mar Thoma Church Great Lenten Lectionary 2021 (https://mtclent.app.link/) എന്ന മൊബൈൽ അപ്ലിക്കേഷൻ ലഭ്യമാക്കിയിട്ടുണ്ട്. ഫെബ്രുവരി 14 (ഞായർ) മുതൽ ഏപ്രിൽ 4 (ഞായർ) വരെയുള്ള 50 ദിവസങ്ങളിൽ ദിവസേന രാവിലെയും, ഉച്ചക്കും, വൈകിട്ടും വായിക്കുവാനും (കേൾക്കുവാനുമുള്ള) വേദഭാഗങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ ‘മാർത്തോമ്മാ ചർച്ച് ന്യൂസ്’ ഫേസ്ബുക്കിലൂടെ എല്ലാ ദിവസങ്ങളിലും ഈ പ്രോഗ്രാമിന്റെ അപ്ഡേറ്റുകൾ ലഭ്യമാകും.

അതോടൊപ്പം തന്നെ യേശുവിന്റെ ഐഹിക ജീവിതത്തിന്റെയും ശുശ്രൂഷയുടെയും നേര്കാഴ്ചയായ നാലു സുവിശേഷങ്ങളുടെ ദൃശ്യാവിഷ്കാരം “ഗോസ്പൽ ഫിലിംസ്” HD ദൃശ്യത്തനിമയിൽ എല്ലാ ദിവസവും ഫേസ്ബുക്കിലും, യൂട്യുബിലും പ്രക്ഷേപണം ചെയ്യുന്നു. എല്ലാ ദിവസവും രാവിലെയും, വൈകിട്ടും വീതം 10 മിനിറ്റ് ചിലവഴിച്ചാൽ മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ നാല് സുവിശേഷങ്ങളുടെയും വീഡിയോ കണ്ടു പൂർത്തീകരിക്കാവുന്നതാണ്.

മൊബൈൽ‍ ആപ്പിൽ 50 ദിന ബൈബിൾ പ്ലാനിനോടൊപ്പം മലയാളം ബൈബിള്‍, ഇംഗ്ലീഷ് ബൈബിൾ, ഗോസ്പൽ ഫിലിംസ്, ഓഡിയോ ബൈബിൾ എന്നിവയും ലഭ്യമാണ്. സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നിങ്ങനെയുള്ള സവിശേഷതകൾ ലഭ്യമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading