മലയാളി നഴ്‌സ്‌ യു. കെയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞു

വിഗൺ: കോട്ടയം തോട്ടക്കാട് സ്വദേശി മോളി ലാലുവാണ് ഫെബ്രുവരി 12 വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക് വിഗൺ റോയൽ ആൽബർട്ട് എഡ്‌വാർഡ് ഹോസ്പിറ്റിലിൽ കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. പ്രമേഹ രോഗിയായിരുന്ന മോളി കോവിഡ് ബാധിക്കുവാൻ ഏറെ സാധ്യത ഉണ്ടായിരുന്നത് കൊണ്ട് ഏറെ നാളുകൾ ഷീൽഡ് ചെയ്യപ്പെട്ട് വിശ്രമത്തിന് ശേഷം ജോലിയിൽ തിരികെ പ്രവേശിച്ചതിന് ഒരാഴ്ചക്കുള്ളിലാണ് കോവിഡ് ബാധിച്ചത്.

post watermark60x60

ജോലിയിൽ നിന്നും റിട്ടയർ ചെയ്യുവാൻ ഏതാനും ചില വർഷങ്ങൾ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു. കോവിഡ് ബാധിച്ചത് മൂലം ശ്വാസതടസ്സം നേരിട്ടത് കൊണ്ട് ഏതാനും ചില ദിവസങ്ങൾക്ക് മുൻപാണ് ഹോസ്പിറ്റിലിൽ അഡ്മിറ്റായത്. രോഗം മൂർച്ചിച്ചതിനെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. വർഷങ്ങളായി വിഗണ്ണിൽ താമസിച്ചിരുന്ന ഈ കുടുംബം അവിടുള്ള മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.

ഭർത്താവ്: കോട്ടയം അതിരുമ്പുഴ സ്വദേശി ലാലുവാണ്. മക്കൾ: മെർലിൻ, മെൽവിൻ.

Download Our Android App | iOS App

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

You might also like