12-ാമത് ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രാര്‍ത്ഥനാ സംഗമം ഫെബ്രുവരി 14 ന്

കുമ്പനാട്: ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 12-ാമത് പ്രാര്‍ത്ഥനാ സംഗമം ഫെബ്രുവരി 14 ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും. സംഗീതശുശ്രൂഷ സാം കെ. ജോണ്‍സണ്‍ & അക്‌സ, നിരണം നിര്‍വ്വഹിക്കും. അനുഗ്രഹീത റ്റി.വി പ്രഭാഷകനും ഐ.പി.സി കേരളാ സ്റ്റേറ്റ് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന പാസ്റ്റര്‍ രാജു പൂവക്കാല വചനസന്ദേശം നല്‍കും. പാസ്റ്റര്‍ സജി കാനം പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കും.
ലോകം നേരിടുന്ന മഹാമാരിയില്‍നിന്നുള്ള വിടുതല്‍ മധ്യസ്ഥപ്രാര്‍ത്ഥനയായ 12-ാമത് സൂം പ്രാര്‍ത്ഥനാ സംഗമത്തില്‍ ഓരോ സെന്ററുകളില്‍ നിന്നും കഴിയുന്നത്ര അംഗങ്ങളെ അണിചേര്‍ക്കണമെന്ന് ചെയര്‍മാന്‍ ജോണ്‍ റിച്ചാര്‍ഡും സെക്രട്ടറി പീറ്റര്‍ മാത്യു കല്ലൂരും അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.