ഏഷ്യ തിയോളോജിക്കൽ അസോസിയേഷൻ (എ.റ്റി.എ) ബാംഗ്ലൂരിന്റെ ഡോക്ടറൽ പ്രോഗ്രാം വേങ്ങൂർ എബനേസർ തിയോളോജിക്കൽ സെമിനാരിയിൽ

വേങ്ങൂർ: എബനേസർ തിയോളജിക്കൽ സെമിനാരി അതിന്റെ സിൽവർ ജൂബിലി നിറവിവിൽ ഡോക്ടറൽ പ്രോഗ്രാമിന് (തിയോളോജിക്കൽ/ബിബ്ലിക്കൽ സ്റ്റഡീസ്) ഏഷ്യ തെയോളോജിക്കൽ അസോസിയേഷൻ (എ.റ്റി.എ) ബംഗളൂരിന്റെ അംഗീകാരം ലഭിച്ചു.
ദൈവിക ദർശനത്തിന്റെ അടിസ്ഥാനത്തിൽ ഡോ. സി തോമസ് 1996 ൽ തുടങ്ങിയ വേദപഠന സ്ഥാപനം 25ാo വർഷത്തിലും ജൈത്ര യാത്ര തുടരുകയാണ്. 10 വിദ്യാർഥികളും 2 അധ്യാപകരുമായി തുടങ്ങിയ സ്ഥാപനത്തിൽ ഇന്ന് 120 ൽ അധികം വിദ്യാർത്ഥികളും 17 അധ്യാപകരും ഉണ്ട്. ഇവിടെ നിന്നും വേദപഠനം പൂർത്തിയാക്കി ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ആയിരങ്ങൾ ദൈവവേലയിൽ ആയിരിക്കുന്നു. ഇവിടെ പി.എച്ച.ഡി കൂടാതെ എം.റ്റി.എച്ച് (Church History, Missiology, NT, Religion and philosophy), ബി.റ്റി.എച്ച് ,എം ഡി വ്  തുടങ്ങിയ കോഴ്‌സകളും എ.റ്റി.എ അക്രെഡിറ്റേഷനോട് കൂടി നടന്നിവരുന്നു. വിദ്യാഭ്യാസം, സ്വഭാവം, ശുശ്രൂഷ ഇവയുടെ രൂപീകരണത്തിൽ ഊന്നൽ നൽകുന്നതാണ് സെമിനാരിയുടെ ആപ്ത വാക്യം. റവ. ഡോ. സി തോമസ്, പി.എച്ച്.ഡി (ട്രിനിറ്റി യൂണിവേഴ്‌സിറ്റി, ഷിക്കാഗോ) ആണ് സെമിനാരിയുടെ സ്ഥാപക പ്രസിഡന്റും പ്രിൻസിപ്പലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.