കവിത: മർത്യൻ | റിജോ ജോസഫ്
മണ്ണല്ല പൊന്നല്ല
പേരല്ല പണമല്ല
സ്നേഹമാം യേശുവിൻ
കാൽപാദം ചേർന്നു ഞാൻ
എന്തിനു മർത്യാ
മരിക്കുന്നു മണ്ണിനായ്
കൊല്ലല്ലേ നിന്നുള്ളിൽ
ആത്മാവിനെ
ചുടുചോര ചിന്തിയ
താതൻ നിൻപേർക്കായി
പിടയുന്നു കാൽവരി
ക്രൂശിൽ നിനക്കായി
വേണ്ട നമുക്കി
ജഡത്തിൻ പ്രവർത്തികൾ
നഷ്ടമാകും ദൈവരാജ്യ
പ്രവേശനം
കായ്ച്ചീടണം ആത്മാവിൻ
ഫലങ്ങളെ
ഒന്നല്ല പത്തല്ല നൂറുമേനി
ഒന്നല്ല പത്തല്ല നൂറുമേനി
റിജോ ജോസഫ്


- Advertisement -

Comments are closed.