റ്റി.പി.എം തൃശ്ശൂർ സെന്റർ: യൂത്ത് മീറ്റിംഗ് ഇന്ന്

തൃശ്ശൂർ: ദി പെന്തെക്കൊസ്ത് മിഷൻ തൃശ്ശൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ യൂത്ത് മീറ്റിംഗ് ജനുവരി 26 ഇന്ന് രാവിലെ മുതൽ രാത്രി വരെ തൃശ്ശൂർ വിലങ്ങന്നൂർ റ്റി.പി.എം സെന്റർ ആരാധനാലയത്തിൽ നടക്കും.
തൃശ്ശൂർ സെന്ററിലെ എല്ലാ പ്രാദേശിക സഭകളിലെയും 14 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ള അവിവാഹിതരായ യുവതി – യുവാക്കളും മീറ്റിങ്ങിൽ പങ്കെടുക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നി ഗ്രൂപ്പ് തിരിച്ചു ക്ലാസ്സുകൾ, വിവിധ ഭാഷകളിൽ ഗാന പരിശീലനം, ഉണർവ് യോഗങ്ങൾ എന്നിവ ഉണ്ടായിരിക്കും.
സണ്ടേസ്കൂൾ അധ്യാപകരും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് മീറ്റിങ്ങിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കും. സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.

-ADVERTISEMENT-

You might also like