ക്രിസ്ത്യന്‍ മ്യൂസിഷന്‍സ് ഫെല്ലോഷിപ്പ് ഉദ്ഘാടനം ജനുവരി 26 ന്

ടോണി ഡി.ചെവ്വൂക്കാരന്‍

എറണാകുളം : ക്രൈസ്തവ സംഗീത ചരിത്രത്തിൽ ആദ്യമായി സംഗീത മേഖലയിൽ വിവിധ നിലകളില്‍‍ പ്രവർത്തിച്ചുവരുന്നവരുടെ സംഘടനയായ ക്രിസ്ത്യന്‍ മ്യൂസിഷന്‍സ് ഫെല്ലോഷിപ്പിന്‍റെ (സി.എം.എഫ്) ഉദ്ഘാടനം ജനുവരി 26 ചൊവ്വ വൈകീട്ട് 7ന് ഫേസ്ബുക്ക് പേജിലൂടെ നടക്കും. ജെയിംസ് വർഗ്ഗീസ് ഐ.എ.എസ്. ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത ഗായകന്‍ ജോളി ഏബ്രഹാം (ചെന്നൈ) വെബ് സൈറ്റ് പ്രകാശനം ചെയ്യം. സാംസണ്‍ കോട്ടൂർ ആമുഖസന്ദേശം നല്‍കും. ഇമ്മാനുവല്‍ ഹെന്‍ട്രി സി.എം.എഫിന്‍റെ പ്രവർത്തനങ്ങള്‍ വിശദീകരിക്കും. ജോസ് ജോർജ് കൃതജ്ഞത അറിയിക്കും.

post watermark60x60

പാസ്റ്റർ പി.എം. ഭക്തവത്സലന്‍ (രക്ഷാധികാരി), നിർമ്മല പീറ്റർ,
മാത്യു ജോണ്‍, കുട്ടിയച്ചന്‍, ബിനോയ് ചാക്കോ, വില്‍സണ്‍ ചേന്ദനാട്ടില്‍, ടോണി ഡി. ചെവ്വൂക്കാരന്‍, (ഉപദേശക സമിതി), സാംസണ്‍ കോട്ടൂര്‍ (മാനേജിംഗ് ട്രസ്റ്റി), തോമസ് ജോർജ് (ജോസ്) (സെക്രട്ടറി), ഇമ്മാനുവല്‍ ഹെന്‍ട്രി (ട്രഷറർ), ഷാജു ജോസഫ് (പി.ആർ.ഒ), സുനില്‍ സോളമന്‍ (പ്രോഗ്രാം കോ ഓർഡിനേറ്റർ), ബിനു ചാരുത (മീഡിയ കോ ഓർഡിനേറ്റർ), വി.ജെ.പ്രദീഷ് (വെല്‍ഫെയർ കോ ഓർഡിനേറ്റർ) എന്നിവരാണ് ഭാരവാഹികള്‍.

-ADVERTISEMENT-

You might also like