കവിത: കാല്‍വറിയെന്ന യാഗപീഠം | സജോ കൊച്ചുപറമ്പിൽ

തലയോടിടമെന്ന മലമുകളില്‍ ഉയര്‍ന്നു പോങ്ങിയ മരക്കുരിശ്ശില്‍…
മുഴുലോകത്തില്‍ പാപഭാരം വഹിച്ചോരു മനുഷ്യജീവനെ കണ്ടു ഞാന്‍…
ഈ ലോകജീവിതത്തില്‍ ഞാന്‍ പകര്‍ന്നാടിയ വേഷങ്ങളിലോന്നും എനിക്ക് നിറഞ്ഞാടുവാന്‍ കഴിയാത്തോരു മഹാബലിയായവന്റെ വേഷം
അവനില്‍ ദര്‍ശ്ശിച്ചു…
ജീവിതം പിടിവിട്ടുപോയ നിമിഷങ്ങളിലൊക്കെയും അങ്ങകലെ
കാല്‍വറി മലയിലെ മരക്കുരിശ്ശിലേറിയവനെ നോക്കും ഞാന്‍…
ആ മാംസപിണ്ഡത്തില്‍ നിന്നും ഇറ്റു വീഴുന്ന ചോരത്തുള്ളികളില്‍ ഓരോന്നിലും എന്റെ പാപഭാരം അലിഞ്ഞു ചേര്‍ന്നിട്ടുണ്ടായിരുന്നു…
എന്നും ആ കോലക്കളത്തിലേക്ക് അകകണ്ണിനാല്‍ ഞാന്‍ നടന്നടുക്കാറുണ്ട്… ചുടുനിണം തളംകെട്ടി നില്ക്കുന്ന കാൽവറിയില്‍ എന്നെ തന്നെ ഉരിഞ്ഞിടും…
പാമ്പു തന്റെ പുറംതോല്‍ ഉരിയുന്ന തരത്തില്‍… കഴുകന്‍ തന്റെ തുവലുകള്‍ പറിച്ചിടുന്ന വിധത്തില്‍…
എന്റെ ഭൗതീക മനുഷ്യനെ ആ കോലക്കളത്തില്‍ ഞാന്‍ ഉരിഞ്ഞിടാറുണ്ട് ….
ആ ക്രൂശിന്റെ ചുവട്ടിലെ ധ്യാനത്തോളം എന്നിലെ ആത്മമനുഷ്യനെ തഴുകുന്നോരു ഔഷധം ഇഹലോകത്തിലില്ല…..

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.