സങ്കീർത്തനം വായന ഹിന്ദിയിലും

 

post watermark60x60

ഡൽഹി: എക്സൽ വി.ബി.എസ് മിനിസ്ട്രീസ് ഡൽഹി ചാപ്റ്ററിന്റെ നേതൃത്വത്തിൽ അഞ്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന സങ്കീർത്തന വായന 2021 ജനുവരി 1ന് റവ. പാസ്റ്റർ ബെനിസൺ മത്തായി ഉദ്ഘാടനം ചെയ്യുന്നു. 5 മണിക്കൂർ നീണ്ടുനിൽക്കുന്ന 2480 വാക്യങ്ങൾ അടങ്ങിയ 150 സങ്കീർത്തനങ്ങൾ 11 മുതൽ 18 വയസ്സുവരെയുള്ള കൊച്ചു കൂട്ടുകാർ വായിക്കുന്നു. ഇന്ത്യയുടെ വിവിധ സ്റ്റേറ്റിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കുന്ന ഈ സങ്കീർത്തനം വായന ദൈവവചനത്തെ സ്നേഹിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കും. എക്സൽ ഡൽഹി ചാപ്റ്റർ കോർഡിനേറ്റർ ബ്ര.വിന്നി മാത്യൂ നേതൃത്വം നൽകും. സൂം ആപ്പിൽ ആണ് വായന ക്രമീകരിച്ചിരിക്കുന്നത്, തുടർന്ന് യൂട്യൂബ്, ഫേസ്ബുക് മാധ്യമങ്ങൾ വഴി ലോകമെങ്ങും ആയിരങ്ങൾ വീക്ഷിക്കും. റവ. തമ്പി മാത്യു കുഞ്ഞുങ്ങളെ അനുഗ്രഹിച്ചു പ്രാർത്ഥിക്കും. എക്സൽ മിനിസ്ട്രി ഡയറക്ട്ടെസ് ബിനു ജോസഫ് വടശ്ശേരിക്കര, അനിൽ ഇലന്തൂർ തുടങ്ങിയവർ പങ്കെടുക്കും.
എക്സൽ മീഡിയ കൂടാതെ ക്രൈസ്തവ എഴുത്തുപുര, ഗുഡ്‌ന്യൂസ്, മിഡിൽ ഈസ്റ്റ് തുടങ്ങിയവർ മീഡിയ പാർട്നർസ് ആണ്.

-ADVERTISEMENT-

You might also like