എഡിറ്റോറിയൽ: ആ ചൂണ്ടുവിരലുയരുന്നത് സഭാനേതൃത്വത്തിനും നമുക്കും നേരെ; അപമാനഭാരത്താൽ നമുക്ക് തലകുനിക്കാം | ആഷേർ മാത്യു

കഴിഞ്ഞ ദിവസം അതിദാരുണമായി മരണപ്പെട്ട കുടുംബത്തിൻറെ ചിത്രം പുറത്ത് വന്നപ്പോൾ ആഭരണം ഒന്നും ധരിക്കാതെയുള്ള ആ വീട്ടമ്മയുടെ ചിത്രം കണ്ടപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകാരണം ആഭരണങ്ങൾ ഇല്ലാത്തതാവാം എന്നാണ് കരുതിയത്. എന്നാൽ പിന്നീടാണ് വിശ്വാസത്തിൻറെ ഭാഗമായാണ് ആ സഹോദരി ആഭരണം ധരിക്കാതിരുന്നത് എന്ന സത്യം മനസ്സിലായത്.
ചങ്കു തകർക്കുന്ന ഈ ദുരന്തത്തിന് അപ്പോൾ ആരൊക്കെയാണ് ഉത്തരവാദികൾ? ഇവർ കടന്നുപോയ പ്രതിസന്ധി സഭ അറിഞ്ഞിരുന്നില്ലേ?
ഈ വിഷയം പരിഹരിക്കാൻ എന്തെല്ലാം വഴികൾ സ്വീകരിക്കാമായിരുന്നു?

Download Our Android App | iOS App

സമൂഹത്തിനും മനസ്സാക്ഷിയില്ലാത്ത നീതിന്യായവ്യവസ്ഥകൾക്കും ഉദ്യോഗസ്ഥർക്കും പങ്കുള്ളത്പോലെതന്നെ അവർ ഉൾപ്പെട്ടു നിൽക്കുന്ന സഭയ്ക്കും ഉത്തരവാദിത്വത്തിൽനിന്ന് ഇന്ന് ഒഴിഞ്ഞുമാറുവാൻ കഴിയില്ല.
കോടികൾ മുടക്കി തിരഞ്ഞെടുപ്പ് നടത്തുകയും പ്രചരണം നടത്തുകയും ചെയ്യുന്ന നേതാക്കൾ ജയിച്ചു കഴിഞ്ഞു എവിടെയാണ് മറയുന്നത് ? കോടികൾ മുടക്കി ആരാധനാലയങ്ങൾ പണിയുമ്പോൾ വീടില്ലാത്തവൻറെ ഒരു ലിസ്റ്റ് എങ്കിലും സഭാനേതൃത്വങ്ങളുടെ കയ്യിലുണ്ടോ?
ജപ്തി ഭീഷണിയും ഇറക്കി വിടൽ ഭീഷണിയും നേരിടുന്ന വിശ്വാസ കുടുംബങ്ങളുടെ ലിസ്റ്റ് ഉണ്ടോ?
വാടക വീട്ടിൽ കഴിയുന്നവരുടെ കണക്കുണ്ടോ? തൊഴിൽരഹിതരുടെയും യും രോഗിയുടെയും ലിസ്റ്റ് ഉണ്ടോ ? ഈ ചോദ്യം ഏതെങ്കിലും ഒരു സഭാ നേതൃത്വത്തോട് അല്ല. കോടതിയിൽ കേസ് കളിച്ചും കോടികളുടെ ആഡംബര കൺവെൻഷൻ നടത്തുകയും ചെയ്യുന്നവരോടാണ്. നാം ഓരോരുത്തരോടുമാണ്.
ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.

post watermark60x60

ദരിദ്രനെയും വിധവമാരെയും അനാഥരെയും കരുതണം എന്ന വേദവചനം നമുക്ക് പാലിക്കാൻ കഴിയാതെ പോകുന്നതെന്തു കൊണ്ട്?
പ്രളയ സമയത്തും, ഉരുൾപൊട്ടലിലും, കോവിഡ് കാലത്തുമൊക്കെ നിരവധി സഭകളും യുവജന സംഘടനകളും രംഗത്തിറങ്ങിയത് ആശ്വാസകരമായ സൂചനയാണ്. പക്ഷെ, സഭാ നേതൃത്വങ്ങൾ ഇപ്പോഴും ഉണർന്നിട്ടില്ല.
മരണവാർത്തകൾ പുറത്തു വരുമ്പോഴും, വിവാദമാകുമ്പോഴും മാത്രമല്ല സഹായം കൊടുക്കേണ്ടത്.
ജീവിച്ചിരിക്കുമ്പോഴാണ്.
അപമാനഭാരത്താൽ നമുക്ക് തല കുനിക്കാം.

ആഷേർ മാത്യു

-ADVERTISEMENT-

You might also like
Comments
Loading...