ക്രിസ്മസ് ദിനത്തിൽ ഈ വർഷവും വേറിട്ട പ്രോഗ്രാമുമായി ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എ പ്രവർത്തകർ

ആലപ്പുഴ: ക്രിസ്മസ് ദിനത്തിൽ ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എയും ഗിദയോൻസ് ഇന്റർനാഷണൽ ഇൻ ഇന്ത്യ ആലപ്പുഴ ക്യാമ്പുമായി സഹകരിച്ചു കൊണ്ട് ആലപ്പുഴ പട്ടണത്തിലെ വിവിധ പോലീസ് സ്റ്റേഷനുകൾ, ജില്ലാ ജയിൽ, എക്‌സൈസ് ഓഫീസ്, പോലീസ് ക്യാമ്പ്, ജില്ലാ ഹോമിയോ ആശുപത്രി, ജനറൽ ഹോസ്പിറ്റൽ, ആലപ്പുഴ മെഡിക്കൽ കോളേജ്, ബോട്ട് ജെട്ടി, ഹൗസ് ബോട്ട് ടെർമിനൽ, ഫയർ സ്റ്റേഷൻ, ആലപ്പുഴ ബീച്ച്, ഓട്ടോ സ്റ്റാൻഡുകൾ, ആലപ്പുഴ കെ എസ് ആർ ടി സി ഡിപ്പോ, അമ്പലപ്പുഴ മുതൽ ആലപ്പുഴ വരെയുള്ള വിവിധ പോലീസ് ഡിപ്പാർട്മെന്റ് ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങളിൽ 1850ൽ പരം ഗിദയോൻസ് പുതിയ നിയമവും, ഗിഫ്റ്റുകളും വിതരണം ചെയ്യുവാൻ സാധിച്ചു.

Download Our Android App | iOS App

ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജ് പ്രാർത്ഥിച്ചു ആരംഭിച്ച പ്രോഗ്രാമിൽ ഷിബു ഡേവിഡിന്റെ (ഏരിയ ഡയറക്ടർ, ഗിദയോൻസ് ) അദ്ധ്യക്ഷതയിൽ സംസ്ഥാന പി.വൈ.പി.എ പ്രസിഡന്റ്‌ ഇവാ. അജു അലക്സ്‌ ആലപ്പുഴ വനിത സ്റ്റേഷനിൽ ആദ്യ ഗിഫ്റ്റ് ബോക്സ്‌ നൽകി പ്രവർത്തന ഉത്ഘാടനം നിർവഹിച്ചു.

post watermark60x60

ഗോഡ്‍ലി എബ്രഹാം (പ്രസിഡന്റ്‌ ഗിദയോൻസ് ആലപ്പുഴ), ഗിദയോൻസ് ആലപ്പുഴ ക്യാമ്പ് അംഗങ്ങളായ മാത്യു ജെയിംസ്, എൻ. ജി ശാമുവേൽ, എം. ജോർജ് കൂടാതെ പാസ്റ്റർ ഷിനു വർഗീസ് (കോ- ഓർഡിനേറ്റർ, പി.വൈ.പി.എ പത്തനംതിട്ട മേഖലാ) എന്നിവർ സന്നിഹിതരായിരുന്നു.

ക്രിസ്മസ് ദിനത്തിൽ ഇത് പോലെയുള്ള വേറിട്ട പ്രവർത്തനങ്ങൾ ചെയ്യുവാൻ വരും നാളുകളിലും സാധിക്കട്ടെയെന്ന് സംസ്ഥാന പി.വൈ.പി.എ ട്രഷററും ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എ സെക്രട്ടറിയുമായ വെസ്‌ലി പി. എബ്രഹാം ആശംസിച്ചു.

ഡിസ്ട്രിക്റ്റ് പി.വൈ.പി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ മനു വർഗീസ്, പാസ്റ്റർ സി.ജെ. ഷിജുമോൻ, ജോബി ജോൺ, സാം അലക്സ്‌ തോമസ്, സബിൻ സാബു, ടോം എം. തോമസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

You might also like
Comments
Loading...