പാസ്റ്റർ ജോയ്മോൻ വർഗീസിന് ഡോക്ടറേറ്റ്

 

post watermark60x60

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മാത്ര സഭാ ശുശ്രൂഷകനും വേങ്ങൂർ എബനേസർ തിയോളജിക്കൽ സെമിനാരി അധ്യാപകനുമായ പാസ്റ്റർ ജോയ്മോൻ വർഗീസ്, ജീവന്റെ ആവിർഭാവത്തിന് ഉതകുന്ന ഭൂമിയുടെ ആവാസ യോഗ്യമായ സന്തുലനാവസ്ഥയുടെ ഉല്പത്തി – മില്ലർ യുറേ പരീക്ഷണങ്ങളെ പരാമർശിച്ചു കൊണ്ടുള്ള ദൈവശാസ്ത്ര വിശകലനം എന്ന വിഷയത്തിൽ ക്രിസ്ത്യൻ തിയോളജിയിൽ ഡോക്ടറേറ്റ് (Ph.D) നേടി. 2021 മാർച്ചിൽ ആണ് കോൺവെക്കേഷൻ.

നാഗ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യോളജിയിൽ MA- യും, പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ നിന്നും MDiv വും MTh ഉം കരസ്ഥമാക്കിയിട്ടുണ്ട്.

Download Our Android App | iOS App

കരവാളൂർ പട്ടത്ത് എബനേസറിൽ പരേതരായ പാസ്റ്റർ വൈ. വർഗീസിന്റെയും മറിയമ്മ വർഗീസിന്റെയും മകനാണ്.

ഭാര്യ: ലീലാമ്മ ജോയ്
മക്കൾ: ജിൻസൺ ജെ വർഗീസ്, കെസിയ ജോയ്

-ADVERTISEMENT-

You might also like