ഇന്നത്തെ ചിന്ത : പൈതങ്ങൾക്കു അപ്പം കൊടുക്കാത്തതെന്ത്? | ജെ. പി വെണ്ണിക്കുളം

വിലാപങ്ങൾ 4:4
മുലകുടിക്കുന്ന കുഞ്ഞിന്റെ നാവു ദാഹംകൊണ്ടു അണ്ണാക്കോടു പറ്റിയിരിക്കുന്നു; പൈതങ്ങൾ അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.

Download Our Android App | iOS App

യെരൂശലേമിന്റെ ഗതകാല മഹത്വവും ഇപ്പോഴത്തെ ശൂന്യതയും കണ്ടുകൊണ്ടു പ്രവാചകൻ വിലപിക്കുകയാണ്. ഒരു സമയത്തുണ്ടായിരുന്ന ശോഭ നഷ്ടപ്പെട്ടു. ഉത്തരവാദിത്തപ്പെട്ടവർ തങ്ങളുടെ ദൗത്യത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നു. ആർക്കും വേണ്ടവിധം പരിപോഷണം ലഭിക്കുന്നില്ല. പലയിടത്തും പ്രാപ്തന്മാർ ഇല്ല എന്നതും ഖേദകരം തന്നെ. ഇങ്ങനെപോയാൽ ഇളം തലമുറകൾ എങ്ങനെ ആത്മീയമായി വളരും. അവർ വചനമോ സഭാ രാഷ്ട്രീയമോ പഠിക്കേണ്ടത്? അവരെ നടക്കേണ്ടുന്ന വഴിയിൽ അഭ്യസിപ്പിക്കുവാൻ കടപ്പെട്ടവർ ഇന്ന് ദൗത്യം മറന്നു പോകുന്നുവോ എന്നു ഗൗരവമായി ചിന്തിക്കേണ്ട കാലമാണ്. അതു മറന്നുപോകരുതെ…

post watermark60x60

ധ്യാനം: വിലാപങ്ങൾ 4
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...