2020 ഏറ്റവും അനുഗ്രഹിക്കപ്പെട്ട വര്ഷമെന്നും ഇതുവരെ കാണാത്ത അനുഗ്രഹങ്ങൾ കാണുമെന്നും വർഷാരംഭത്തിൽ വിളിച്ചു പറഞ്ഞ ദൈവദാസന്മാർ മഹാമാരിയിൽ പരിഹാസ പാത്രമായി തീർന്നു.
എവിടെയാണ് തെറ്റ് പറ്റിയത് ,
ജനം അനുതപിച്ചപ്പോൾ ദൈവം തന്റെ പ്രവർത്തിയിൽ നിന്നും താൻ അവർക്കു കല്പിച്ചതായ വിധിയിൽ നിന്നും പിന്തിരിഞ്ഞിട്ടുണ്ട് .എന്നാൽ
അനുഗ്രഹം 2020 ൽ എന്നത് ദൈവദാസന്മാർക്കു സംഭവിച്ച തെറ്റോ അതോ പരിശുദ്ധാത്മാവ് തന്റെ വാക്കിൽ നിന്ന് മാറി പോയതോ ?
വലിയൊരു വ്ശ്വാസി സമൂഹം ആത്മീയ യാത്ര പൂർത്തീകരിക്കുവാൻ
കൈമുതലായി കണ്ടു വിശ്വസിച്ചിരിക്കുന്ന ഒരു സത്യത്തെ മറിച്ചു കളയുന്ന മാവേലേറ് ക്രിസ്തീയ സമൂഹത്തിനു വേണോ ?
Download Our Android App | iOS App
ആത്മാവിന്റെ ഉത്തേജനം എന്ന രീതിയിൽ പുറത്തു വിടുന്നതിനെ ഒന്ന് ശോധന ചെയ്യുവാൻ തയ്യാറാകണം.
തെറ്റിപ്പോയ ജനവും തെറ്റിച്ചു കളയുന്ന ഇടയനെയും വചനത്തിൽ പ്രതിപാദിച്ചിട്ടുണ്ട് .
നിശ്ചയമായും ദൈവസഭയ്ക്കു ദൈവീക വെളിപാടുകൾ ഈ അന്ത്യകാലത്തു ആവശ്യമാണ് എന്നാൽ മുട്ടിന്മേൽ നിന്ന് അത് വാങ്ങി നൽകേണം.
മുട്ടിന്മേൽ നിന്ന ദൈവദാസന്മാർ
ധൈര്യത്തോടു വിളിച്ചു പറഞ്ഞിട്ടുണ്ട്
ഞാൻ പറഞ്ഞിട്ടല്ലാതെ മഴ പെയ്യില്ലെന്നു പറയുമ്പോൾ ,
നല്ല ഒരു ബോധ്യം ഉണ്ടായിരുന്നു ദൈവദാസന്ന്.
തന്നെ കുറിച്ചും താൻ ആണയിട്ട ദൈവത്തെക്കുറിച്ചും ഉള്ള ബോധ്യമായിരുന്നു ആ പ്രഖ്യാപനം.
ഈ ബോധ്യത്തിൽ വന്ന
വിള്ളലാണ് തഴക്കം വയ്ച്ചുള്ള
പ്രവചനങ്ങളും പ്രഘോഷണങ്ങളും.

ഇന്ന് അനുഭവ തഴക്കത്തിൽ നിന്നുകൊണ്ട് ഘോരം ഘോരം പ്രസംഗിപ്പാനും ഉപദേശിപ്പാനും കഴിയുന്നുണ്ടാകാം. എന്നാൽ തഴക്കം അല്ല വഴക്കം ആണ് വേണ്ടത് ദൈവ സന്നിധിയിൽ മുട്ടുകുത്തുന്ന ഒരു വഴക്കം.
2021 സമീപമായി ,തഴക്കം വയ്ച്ചു 2021 നെ അനുഗ്രഹമാക്കാൻ ചിലരെങ്കിലും ഇപ്പോൾ മടിക്കുന്നുണ്ടാവാം.
എന്നാൽ വഴക്കമുണ്ടെങ്കിൽ
ബോധ്യത്തോടെ വിളിച്ചു പറയാം
അത് നല്ലതെങ്കിലും
തീയതെങ്കിലും ദൈവമക്കൾക്കു അനുഗ്രഹമാകും.
ബ്ലെസ്സൺ ജോൺ