ഇന്നത്തെ ചിന്ത : അവയവം നഷ്ടപ്പെടുക ജീവനിലേക്കു കടക്കുക | ജെ. പി വെണ്ണിക്കുളം

മത്തായി18:8
നിന്റെ കയ്യോ കാലോ നിനക്കു ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നന്നു.
18:9 നിന്റെ കണ്ണു നിനക്കു ഇടർച്ച ആയാൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്നു.

post watermark60x60

ഒരു കൈയോ, കാലോ, കണ്ണോ നഷ്ടപ്പെടുത്തേണ്ടി വന്നാലും നിത്യജീവൻ പ്രാപിക്കാൻ കഴിഞ്ഞാൽ അതാണ് ഉത്തമം. അവയവം നഷ്ടപ്പെടുത്താതെ നരകത്തിൽ പോകുന്നതിലും ഭേദം കരുതലുള്ളവരായി ജീവിക്കുകയത്രെ വേണ്ടത് എന്നതു ക്രിസ്തു സന്ദേശം. ദൈനംദിന ക്രിസ്തീയ ജീവിതത്തിൽ ആത്മാവിനു വിധേയപ്പെട്ടു ജീവിക്കാൻ കഴിഞ്ഞാൽ ഈ ജീവിതം ധന്യം.

ധ്യാനം : മത്തായി 18
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like