സങ്കീർത്തനങ്ങൾ 142:2 അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു.
Download Our Android App | iOS App
ശൗലും സർവസന്നാഹങ്ങളും ദാവീദിന്റെ പിന്നാലെ കൂടിയപ്പോൾ, ആരും സഹായിക്കാൻ ഇല്ലാതിരുന്നപ്പോൾ, താൻ ദൈവസന്നിധിയിൽ നിലവിളിച്ചു. വൈരി കെണി ഒരുക്കി കാത്തിരുന്നപ്പോഴും ദൈവം തന്റെ വഴികളെ സൂക്ഷിച്ചു. പ്രിയരെ, ഇന്നും ദൈവസന്നിധിയിൽ നിലവിളിക്കുന്നവർക്കുവേണ്ടി അവിടുന്നു സമീപസ്ഥനാണ്. ആര് സങ്കടം പകരുന്നുവോ അവരെ അവിടുന്നു ഉപേക്ഷിക്കുന്നില്ല.

ധ്യാനം : സങ്കീർത്തനങ്ങൾ 142
ജെ.പി വെണ്ണിക്കുളം