അനുഭവസാക്ഷ്യം: മരണത്തിൽ നിന്നും വിടുവിച്ച ദൈവം | ബ്ലസി മത്തായി

എന്റെ പേര് ബ്ലസി മത്തായി എന്റെ സ്വദേശം പന്തളത്തിന് അടുത്ത് ഉള്ളന്നൂർ ആണ്. എന്റെ പപ്പാ ബാംഗ്ലൂരിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പീനിയ ചർച്ചിന്റ പാസ്റ്റർ ആണ്.. കഴിഞ്ഞ 9 മാസങ്ങൾക് മുൻപ് ദൈവം എന്റെ ജീവിതത്തിൽ ചെയ്ത ഒരു വിടുതലിന്റെ സാക്ഷ്യം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു……
2020 ഫെബ്രുവരിയിൽ ഞാൻ ബാംഗ്ലൂരിൽ ആയിരിക്കുമ്പോൾ എനിക്ക് പനി വരികയും അതിനെ തുടർന്ന് ടൈഫോയ്ഡ് ആയി മാറി ചെറുകുടൽ പൊട്ടി വയറിൽ ഇൻഫെക്ഷൻ ആയി.
ഫെബ്രുവരി ആറ് പുലർച്ചെ രണ്ടു മണിക്ക് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ടുവരികയും ബാംഗ്ലൂരിൽ ചെയ്ത് റിപ്പോർട്ട് ബിലീവേഴ്സ് ഹോസ്പിറ്റലിലെ ഡോക്ടർ സുജിത്ത് ഫിലിപ്പിനെ കാണിക്കുകയും ഉടനെതന്നെ സർജറി വേണമെന്ന് ആവശ്യപ്പെടുകയും മാത്രമല്ല എന്റെ ശാരീരിക സ്ഥിതി വളരെ മോശം ആയിരുന്നതിനാൽ ഇരുപത്തിഅഞ്ച് ശതമാനമേ ജീവിച്ചിരിക്കാൻ സാധ്യതയുള്ളൂ എന്ന് അറിയിക്കുകയും ചെയ്തു.

മാനസികമായി ഞങ്ങൾ വളരെ തകർന്നതിനാൽ പ്രാർത്ഥനയ്ക്കായി എല്ലാവരോടും അറിയിക്കുകയും ചെയ്തു. അങ്ങനെ അന്നേ ദിവസം രാവിലെ 4 മണിക്ക് ആദ്യത്തെ ഓപ്പറേഷൻ നടത്തുകയും അതുകഴിഞ്ഞ് ഏഴ് ആഴ്ചകൾക്ക് ശേഷം രണ്ടാമത്തെ ഓപ്പറേഷൻ ഏപ്രിൽ മാസം മൂന്നാം തീയതി നടക്കുവാൻ ഇടയായി….. രണ്ടു ഓപ്പറേഷനും വളരെ റിസ്ക് ആയിരുന്നു എങ്കിലും അനേകരുടെ പ്രാർത്ഥനയുടെ മറുപടിയായി ദൈവം എന്നെ വിടുവിച്ചു… രോഗക്കിടക്കയിൽ നല്ല വൈദ്യൻ ആയ യേശു ഇറങ്ങിവന്ന് എന്നെ വിടുവിച്ചു അത് എനിക്ക് അനുഭവിച്ചറിയാൻ ഇടയായി… മരണത്തിൽനിന്നും നീക്കുപോക്കുകൾ ദൈവം നൽകി ഇപ്പോൾ ഞാൻ ആരോഗ്യത്തോടെ ഭവനത്തിൽ ആയിരിക്കുന്നു.. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഇരുന്ന് എനിക്കുവേണ്ടി അനേകർ പ്രാർത്ഥിച്ചു.. അത് എനിക്ക് അനുഗ്രഹമായിരുന്നു. എനിക്കു വേണ്ടി പ്രാർത്ഥിക്കുകയും, സാമ്പത്തികമായി സഹായിക്കുകയും, ഹോസ്പിറ്റലിൽ വന്നു എന്നെ കണ്ടു പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവരോടും എന്റെയും എന്റെ കുടുംബത്തിന്റെയും നന്ദി അറിയിക്കുന്നു. ക്രസ്തവ എഴുത്തുപുര ദിന പത്രത്തിലും , ഓൺലൈൻ വഴിയായും വാർത്ത പ്രസിദ്ധീകരിക്കുകയും അനേകർ വാർത്ത കണ്ട് ഞങ്ങളെ വിളിക്കു കയും, പ്രാത്ഥിക്കുകയും, സഹായിക്കുകയും ചെയ്തു. എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ തുടർന്നും നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ പ്രാർത്ഥന ചോദിക്കുന്നു….
എന്നെ വിടുവിച്ച ദൈവം നിങ്ങളെയും വിടുവിപ്പാൻ മതിയായവൻ.

ബ്ലസി മത്തായി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply