ചെറു ചിന്ത: മരം ഒരു വരം | ലൗലി റെജി

മരം ഒരു വരമാണ് എന്ന ആപ്ത വാചകത്തെ ഉദ്ധരിച്ചുകൊണ്ടാണ് തുടക്കം. അക്ഷരങ്ങളെ മാറ്റിയാൽ മരം എന്നതിന് വൃക്ഷം എന്നും കുറിക്കപ്പെടും അർത്ഥം ഒന്നു തന്നെ. ദൈവമാണ് ഞങ്ങളെ ഭൂമിയിൽ നിന്നും മുളപ്പിച്ചത്. ഞങ്ങളിൽ നിന്നും ഫലം ഭുജിച്ച മനുഷ്യൻ അറിവിന്‍റെ കലവറ തേടിയതിനാൽ അനുസരണ കേടെന്ന പാപത്തിൽ അകപ്പെട്ടു. അവർ ഞങ്ങളിൽ നിന്നും ഫലം മാത്രമല്ല പാപത്തിന്‍റെ മറയായും നഗ്നത മറക്കാനുള്ള മറവിടമായും ഇങ്ങനെയുള്ള പലവിധ ഉപയോഗം കൊണ്ട് മനുഷ്യന് മരം ഒരു വരമായി എന്നു പറയാം.

ഭൂമി അതിക്രമം കൊണ്ടു നിറഞ്ഞ പോലെ, ഭൂമിയെ വെള്ളം കൊണ്ടു നിറക്കാൻ പോകുന്നു എന്ന് ദൈവം തന്‍റെ സിംഹാസനത്തിൽ ഇരുന്നരുളി. മനുഷ്യന്‍റെ നഗ്നതക്കായി ഒരു മൃഗത്തെ അറക്കുവാൻ തിരഞ്ഞെടുത്ത പോലെ ഗോഫർ മരമേ ഞാൻ നിന്നെ വെട്ടി അവന്‍റെ രക്ഷക്ക് വഴി ഒരുക്കുവാൻ തീരുമാനിച്ചിരിക്കുന്നു. നിന്നെ അളവുകോൽ കൊണ്ട് അളക്കും, ഈർച്ചവാൾ കൊണ്ട് കീറിമുറിക്കും, രൂപ ഭംഗി മാറ്റി ഉപയോഗം ഉള്ളതാക്കാൻ കീൽ തേക്കും.തട്ടു , തട്ടായി തിരിച്ച് കാരിരുമ്പാണികൾ അടിച്ചു കയറ്റും , ഒരു ദയയും ദാക്ഷിണ്യവും നിന്നോട് കാണിക്കയില്ല കന്നുകാലി, ഇഴജാതി, പറവ, കാട്ടിലെ മൃഗം, മനുഷ്യൻ ഇങ്ങനെ പലതിനും രക്ഷക്കായി ഞാൻ നിന്നെ ഉപയോഗിക്കും. പാപം ചെയ്ത മനുഷ്യൻ, നിന്നെ മറയാക്കി എന്നിൽ നിന്നും മറഞ്ഞിരിക്കാൻ നിന്നെ ആശ്രയിച്ചു. എന്നാൽ ഞാൻ നിനക്കു രൂപ-ഭംഗി വരുത്തി രക്ഷയുടെ പെട്ടകമാക്കി മാറ്റി എനിക്ക് ഉപകാരപ്രദമായി ഉപയോഗപ്പെടുത്താൻ പോകയാണ്.ദൈവത്തിന്‍റെ വാക്കുകൾ എനിക്ക് വളരെ ആനന്ദം ഉളവാക്കുന്നതായിരുന്നു. “അങ്ങനെ തന്നെ നടക്കട്ടെ” എന്ന് സൃഷ്ടിതാവിന്‍റെ കൈകളിൽ എന്നെ സമർപ്പിച്ചു.
ഞാൻ വിചാരിച്ചത് ഞാനാണ് മനുഷ്യന്‍റെ രക്ഷക്കായി ദൈവം കരുതി വച്ചിരുന്ന രക്ഷയുടെ മാർഗ്ഗം എന്ന്, എന്നാൽ എനിക്ക് തെറ്റി- ഞാൻ അടങ്ങിയ ഒലിവ്, മാതളം, ചന്ദനം, ഖദിര മരം ഇങ്ങനെ പലജാതി നിറഞ്ഞ മരക്കുട്ടത്തിൽ നിന്നും’പൈൻ’ എന്ന പരുക്കൻ സ്വഭാവമുള്ള മരം ഞങ്ങളെ നോക്കി ചിരിച്ചിരുന്നു.അന്ന് അതിന്‍റെ അർത്ഥം മനസ്സിലായില്ല. ഒരിക്കൽ പരുക്കൻ സ്വഭാവക്കാരനായ തലയെടുപ്പുള്ള മരം മുറിക്കപ്പെട്ടു . കാലം നോക്കിയാൽ പ്രവാസം മുതൽ ക്രിസ്തുവിനോളം 14ാം തലമുറ ആ കാലത്ത് ഒരു മൂലക്ക് ഒതുങ്ങി. വളരെ മനോഹരമായ ആക്യതിയോടു നിന്ന വൃക്ഷം വെട്ടപ്പെടുവാനുള്ള നാഴിക വന്നു . അത് പെട്ടെന്നു വന്നതല്ല , ആദിമ മാതാപിതാക്കൾക്കായി അറുക്കപ്പെട്ട മ്യഗത്തിനൊപ്പം തെരഞ്ഞെടുത്തു നിർത്തിയതായിരുന്നു ഈ വൃക്ഷവും. ആ വ്യക്ഷത്തിന്‍റെ മൗനതയുടെ രഹസ്യം പണ്ട് പിതാക്കന്മാരുടെ കാലത്ത് മറവായിരുന്നു. അത് പൊരുളായി വെളിപ്പെട്ടു തുടങ്ങിയത് ഒലിവുമലയിലും, പീലാത്തോസിന്‍റെ അരമന മുറ്റത്തും, തലയോടിടം എന്ന ഗോൽഗോഥായിലും ഒക്കെ ആയിരുന്നു. സ്വന്തം സ്വരൂപത്തിൽ സൃഷ്ടിക്കപ്പെടുകയും, തന്‍റെ ജീവശ്വാസത്തിന്‍റെ പങ്ക് പകർന്നു കൊടുക്കയും ചെയ്ത മനുഷ്യൻ ആക്രോശിക്കുകയാണ്- “അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക”.
മല്ലൻമാരെ പോലെ അതി ശക്തരായ പടയാളികൾ പൈൻ മരത്തിന്‍റെ കൂമ്പിച്ച ഇലകൾ വെട്ടിമാറ്റി അട്ടഹാസത്തോടും, ഉല്ലാസത്തോടും ആ മരത്തിന്‍റെ ചുവടിനു കോടാലി വെച്ചു. കഷണങ്ങളാക്കി മുറിച്ചു പലർ ചേർന്ന് ആ തടികഷണത്തെ പീലാത്തോസിന്‍റെ അരമന മുറ്റത്ത് കൊടും തണുപ്പിൽ വിറങ്ങലിച്ചുനിന്ന യേശു എന്ന ലോക രക്ഷിതാവിന്‍റെ മുമ്പിൽ എത്തിച്ചു , തനിക്കായി ഉള്ള ക്രൂശ് നിർമ്മിച്ചെടുത്തു. ‘ഉണ്ടാകട്ടെ’ എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ഉണ്ടാക്കപ്പെട്ടു . എന്നാൽ, തന്നിലെ ജീവശ്വാസം പങ്കിട്ടു കൊടുത്ത , മനുഷ്യൻ തന്‍റെ മുഖത്ത് തുപ്പി, മുഷ്ട്ടി-ചുരുട്ടി, കുത്തി, കന്നത്തടിച്ചു, പരിഹസിച്ചു ,കൊടുംതണുപ്പിൽ വസ്ത്രം ഇല്ലതെ തണുത്ത വിറംഗലിച്ചു ചമ്മട്ടി കൊണ്ട് അടിച്ചു കിറിമുറിച്ച രക്തംവാർന്നു കൊണ്ടിരുന്നു ആ തോളിലേക്ക് പച്ച പൈൻ മര കഷണങ്ങൾ ചേർത്ത ക്രൂശ് വെച്ചു . പാപത്തിന്‍റെ ഭാരം തോളിലും ശാപത്തിന്‍റെ മുള്ള് തലയിലും അടിച്ചിറക്കി എന്നിട്ട് പരിഹസിച്ചു. കോൽ കൊണ്ട് തലയിലെ മുൾ കിരീടത്തിൽ ആഞ്ഞടിച്ചു വീണും- എഴുന്നും എന്നെയും എടുത്തുകൊണ്ട് പാപത്തിന്‍റെ ദൂരത്തിന് അറുതി നിശ്ചയിച്ചു യേശു നടന്നു . പാപമോ, ശാപമോ , പരിഹാസമോ, നിന്ദയോ, അപമാനമോ അത് കാൽവരി ക്രുശോളം മാത്രമേയുള്ളൂ.
കുറച്ചു കഴിഞ്ഞ് എന്നെ എടുത്ത് കുറേനക്കാരന്‍റെ തോളിൽ വച്ചു . മനുഷ്യന്‍റെ അതിക്രമത്തിനും അക്രത്യത്തിന്‍റെയും ഭാരം ചുമക്കാൻ യേശു അല്ലാതെ വേറെ ആരും സൃഷ്ടിതാവിന്‍റെ മനസ്സിൽ ഇല്ല എന്നു പൈൻ മരമായ എനിക്കു മനസ്സിലായി. മനുഷ്യാ നി എന്തേ ഇത്ര അധമനായി .

ക്രിസ്തുവിന്‍റെ ക്രൂശു നിമിത്തം കുറേനക്കാരനു രണ്ട് ഉന്തും-തള്ളും ,ഒന്നോ-രണ്ടോ അടിയും ഒരാക്രോശവും കിട്ടി.മല്ലൻമാരുടെ മുമ്പിൽ അകപ്പെട്ട ചെറു മനുഷ്യനായിരുന്നു അവൻ. അവിടെ നടക്കുന്നതൊന്നും അറിയാതെ അവിടേക്ക് എത്തപെട്ടവനായിരുന്നു കുറേനക്കാരൻ. യേശു മാനവകുലതിനായ് നിന്ദിക്കപ്പെട്ടു, വ്യസനപാത്രമായും, രോഗം ശീലിച്ചവനായും ഇരുന്നു. കാണുന്നവർ മുഖം മറച്ചു കളയതക്കവണ്ണം നിന്ദിതനായി.രോഗങ്ങളെ വഹിച്ചു വേദന ചുമന്നു. നീ വിചാരിച്ചു ദൈവം അവനെ ശിക്ഷിച്ചും ദണ്ഡിച്ചും ഇരിക്കുന്നു എന്ന്. നിന്‍റെ അതിക്രമം നിമിത്തം മുറിവേറ്റും, അകൃത്യങ്ങൾ നിമിത്തം തകർന്നും മാനവ കുലത്തിന്‍റെ മുഴുവൻ ശിക്ഷയും ദൈവം അവന്‍റെ മേൽ ചുമത്തി അവനെ പീഡനത്തിനായി വിട്ടുകൊടുത്തു. ഇവൻ എന്‍റെ പ്രിയ പുത്രൻ എന്ന് സാക്ഷികരിച്ച പിതാവിനോടു പറഞ്ഞു “എന്‍റെ പിതാവേ , എന്‍റെ പിതാവേ നീ എന്നെ കൈവിട്ടതെന്ത്?!!”. അവനെ തകർക്കുവാൻ പിതാവിന് ഇഷ്ടം തോന്നി .അവൻ അവനു കഷ്ടം വരുത്തി.

കാൽവറിയിൽ എത്തിയ യേശുവിന് കയ്പുകലക്കിയ വീഞ്ഞ് വേദനയിൽ നിന്നും ആശ്വാസത്തിനായി കുടിപ്പാൻ കൊടുത്തു.ആശ്വാസമല്ല തന്‍റെ പിതാവ് ഏല്പ്പിച്ച ദൗത്യമായിരുന്നു അവന്‍റെ മുമ്പിൽ. ദൈവത്തിന്‍റെ പുത്രൻ എന്നും, രാജാവെന്നും പറഞ്ഞു യേശുവിനെ കുറ്റം ചുമത്തിയ ശേഷം ഇവൻ യഹൂദന്മാരുടെ രാജാവ് എന്ന ഒരു മേലെഴുത്തും യേശുവിന്‍റെ തലയ്ക്കു മീതേ എന്നിൽ തറച്ചു . സൃഷ്ടിതാവിന്‍റെ നിർമ്മിതിയിൽ ഏറ്റവും ഭാഗ്യമുള്ള വൃക്ഷം ഞാനാണ്, എന്‍റെ ദൗത്യം , സൃഷ്ടിതാവിന്‍റെ ശരീരം എന്നോട് ചേർത്തു തറക്കുക എന്നതായിരുന്നു . ആദ്യ പാപത്തിന്‍റെ ഫലം ഭൂമി ശപിക്കപ്പെട്ടു തല്ഫലം എന്നിലും ചില തുളകൾ വീണു. കാൽവറിയിൽ പല ക്രൂശുകൾ ഉയർത്തപ്പെട്ടു എന്നാൽ എന്നിൽ ക്രൂശിക്കപ്പെട്ട വ്യക്തിയുടെ മഹത്വം മാത്രമേ ഓർക്കുവാനുള്ളു. പാപ പരിഹാരകനായ യേശുക്രിസ്തുവിന് ആശ്വാസമാകാൻ കഴിഞ്ഞു എന്ന മഹാഭാഗ്യം എനിക്കു കൈവന്നു. മനുഷ്യനോടുള്ള ആഹ്വാനം പാപിയായ മനുഷ്യാ മരത്തിന്‍റെ മറവല്ല,ചുവടല്ലെ നിനക്ക് മറയാകേണ്ടത്, രക്ഷകന്‍റെ ക്രൂശിലാണ് മറയേണ്ടത് .”മരമല്ലവരം” മരത്തിൽ തൂക്കപ്പെട്ട ലോകരക്ഷിത്തവായ യേശുക്രിസ്തുവാണ് നിന്‍റെ വരം.നീതിക്കായി ഹൃദയം കൊണ്ടു വിശ്വസിക്ക രക്ഷക്കായി വായ് കൊണ്ടു ഏറ്റുപറയുക തന്‍റെ പുത്രനിലൂടെ പിതാവ് മനുഷ്യന്‍റെ പാപത്തിന്‍റെ നഗ്നത നീക്കി തന്നു .ആമേൻ. ഞങ്ങൾ അതിനു സാക്ഷി.
എന്ന്,
ഗോഫർ & പൈൻമരം

ലൗലി റെജി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.