ജോയ്സ് ചാക്കോ നിത്യതയിൽ
അടൂർ : കേരളത്തിലെ കംപാഷൻ പ്രവർത്തനങ്ങൾക്ക് ദീർഘ വർഷങ്ങൾ ചുക്കാൻ പിടിച്ച മുൻ ഹൈസ്കൂൾ അധ്യാപകനും, ഐ പി സി കേരള സ്റ്റേറ്റ് മുൻ ട്രഷററുമായ ജോയിസ് ചാക്കോ(86) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.

ജീവിതത്തിന്റെ പൂർണ്ണ സമയവും കുട്ടികൾക്കിടയിലെ പ്രവർത്തനങ്ങൾക്കായി മാറ്റി വെച്ച അദ്ദേഹം നീണ്ട വർഷങ്ങൾ സൺഡേസ്കൂൾ അസോസിയേറ്റ് സെക്രട്ടറി, കംപാഷൻ പ്രോജക്ട് ഡയറക്ടർ, ഐപിസി സഭകൾക്ക് കീഴിലുള്ള കംപാഷൻ പ്രവർത്തനങ്ങളുടെ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. ഐപിസി ജനറൽ, സ്റ്റേറ്റ് കൗൺസിൽ അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം ഐ പി സി യുടെ തിരുത്തൽ ശക്തിയായി അവസാന സമയങ്ങളിൽ അറിയപ്പെട്ടു.
കടമ്പനാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന കംപാഷൻ പ്രവർത്തനങ്ങളിലൂടെ 1500 ലധികം വിദ്യാർത്ഥികളുടെ കണ്ണീരൊപ്പാൻ ജോയ്സ് സാറിന് സാധിച്ചു. സംസ്കാരം പിന്നീട്.
Download Our Android App | iOS App
ഭാര്യ: ലില്ലി ജോയിസ് റിട്ട. ഹെഡ് മിസ്ട്രസ്. മക്കൾ: നെൽസൺ ജോയിസ്, പാസ്റ്റർ വിൽസൺ ജോയിസ് ( IPC പോണ്ടിച്ചേരി സ്റ്റേറ്റ് പ്രസിഡന്റ് ) മരുമക്കൾ : ലിസി നെൽസൺ, മോളി വിൽസൺ. കൊച്ചുമക്കൾ : ലിജോ നെൽസൺ, സിജോയ് നെൽസൺ, ഡാനി വിൽസൺ, ഡെന്നി വിൽസൺ.